Image

ഡച്ചുകാരി 16-ാമത്തെ വയസ്സില്‍ തനിയെ ഭൂപ്രദക്ഷിണ കപ്പലോട്ടം നടത്തി ലോക റെക്കോര്‍ഡ് ഭേദിച്ചു.

Published on 23 January, 2012
ഡച്ചുകാരി 16-ാമത്തെ വയസ്സില്‍ തനിയെ ഭൂപ്രദക്ഷിണ കപ്പലോട്ടം നടത്തി ലോക റെക്കോര്‍ഡ് ഭേദിച്ചു.
ഡാളസ് : ഏറ്റവും പ്രായം കുറഞ്ഞ സഞ്ചാരി ഡച്ചുകാരിയായ ലോറ ഡെക്കര്‍ ഭൂപ്രദക്ഷിണ കപ്പലോട്ടം നടത്തി കരീബിയന്‍ ദ്വീപില്‍ മടങ്ങിയെത്തി.

2011 ജനുവരി 20ന് തനിയെ ലോക പര്യടനത്തിനിറങ്ങിയ ലോറ കരീബിയന്‍ ദ്വീപിലെ സെന്റ് മാര്‍ട്ടിനിലാണ് തിരിച്ചിറങ്ങിയത്. ഒരു കൊല്ലത്തെ കപ്പല്‍ യാത്ര കഴിഞ്ഞു സെന്റ് മാര്‍ട്ടിനിലാണ് തിരിച്ചെത്തിയ ലോറയെ വരവേല്‍ക്കാന്‍ മീഡിയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 500ല്‍ പരം അഭ്യുദയകാംഷികള്‍ എത്തിയിരുന്നു.

മാതാപിതാക്കളെയും സഹോദരിയെയും കാണ്‍കെ ലോറ വികാരഭരിതയായി. ചെറു പ്രായത്തില്‍ ലോക പ്രശസ്തരയായ ഈ കുട്ടി ഈശ്വരനോട് നന്ദി രേഖപ്പെടുത്തി. 11.5 മീറ്റര്‍ നീളമുള്ള ഉല്ലാസബോട്ടിലായിരുന്നു ലോക പര്യടനം. ലോറക്ക് പ്രായം കുറവായതിനാല്‍ ഡച്ച് കോടതി തനിയെയുള്ള ലോകപര്യടനത്തിനു കോടതി വിലക്ക് കല്‍പ്പിച്ചിരുന്നു. ഡച്ച് ശിശുക്ഷേമ വകുപ്പിന്റെ അഭ്യര്‍ത്ഥന മാനിച്ചു ഒടുവില്‍ കോടതി ലോറക്ക് 2010 ജൂലൈയില്‍ യാത്രാനുമതി നല്‍കുകയായിരുന്നു.

ന്യൂസിലന്‍ഡ് തീരത്തിനു സമീപം ഒരു ബോട്ടിലായിരുന്നു ലോറ ജനിച്ചു വീണത്. അച്ഛന്‍ ഡെക്കെരിനോടൊപ്പം കുറെ കാലം ബോട്ടില്‍ താമസിക്കുകയും, അച്ഛനെ സഹായിക്കുകയും ചെയ്ത ലോറക്ക് ബോട്ട് യാത്ര കുട്ടികാലം മുതലേ ഹരം ആയിരുന്നു. സെപ്റ്റംബര്‍ 20ന് ലോറക്ക് 17 വയസ്സ് തികയും. അതിനുമുമ്പ് യാത്ര പൂര്‍ത്തിയാക്കണമെന്ന വെല്ലുവിളിയുണ്ടായിരുന്നു.

മുമ്പ് റെക്കോഡിട്ട ആസ്‌ട്രേലിയക്കാരി ജേസ്സിക വാട്‌സണ്‍ 2010-മെയ് മാസം നേടിയെടുത്ത ലോക റെക്കോര്‍ഡ് 17 വയസ്സ് തികയുന്നതിനു 3 ദിവസം മുമ്പായിരുന്നു. വാട്‌സണ്‍ തുടര്‍ച്ചയായി യാത്ര ചെയ്തിരുന്നെങ്കിലും ലോറ മൂന്നാഴ്ചയില്‍ അധികം കടലില്‍ തുടര്‍ച്ചയായി തങ്ങിയില്ല. തുറമുഖങ്ങളിലേക്കായിരുന്നു അവളുടെ യാത്ര.

ലോക റെക്കോര്‍ഡ് തകര്‍ത്ത ലോറക്ക് ഗിന്നസ് ബുക്കില്‍ ഇടം നേടാനാകില്ല. കാരണം 18 തികയാത്തവരുടെ റെക്കോര്‍ഡുകള്‍ ഗിന്നസ് ബുക്ക് പരിഗണിക്കില്ല എന്നാണ് നിയമം.

വാര്‍ത്ത അയച്ചത്: എബി മക്കപ്പുഴ
ഡച്ചുകാരി 16-ാമത്തെ വയസ്സില്‍ തനിയെ ഭൂപ്രദക്ഷിണ കപ്പലോട്ടം നടത്തി ലോക റെക്കോര്‍ഡ് ഭേദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക