Image

സാന്‍ ഫ്രാന്‍സീസ്‌കോ സെന്റ് ഗ്രിഗോറിയോസ് പള്ളി സേവനത്തിന് അംഗീകാരം

ജെയിംസ് വര്‍ഗീസ് Published on 23 January, 2012
സാന്‍ ഫ്രാന്‍സീസ്‌കോ സെന്റ് ഗ്രിഗോറിയോസ് പള്ളി സേവനത്തിന് അംഗീകാരം
സാന്‍ഫ്രാന്‍സീസ്‌കോ: 2011 വര്‍ഷത്തില്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ നേതൃസ്ഥാനത്ത് സ്തുത്യര്‍ഹമായ സേവനം നടത്തിയ അംഗങ്ങളെ പൊതുയോഗം അംഗീകാരം നല്‍കി ആദരിച്ചു.

പള്ളിയുടെ സാമ്പ
ത്തിക നിലയ്ക്ക് ഭദ്രത ഉറപ്പുവരുത്തുകയും, കടങ്ങള്‍ ലഘൂകരിക്കുകയും, പുതിയ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്തതിനു പുറമെ അംഗങ്ങളുടെ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുകയും, പള്ളിയുടെ അംഗസംഖ്യ കൂട്ടുവാനും 2011 മാനേജിംഗ് കമ്മറ്റി ചെയ്ത പ്രവര്‍ത്തനങ്ങളെ യോഗം വിലയിരുത്തി.

നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃസ്ഥാനം വഹിച്ച ട്രസ്റ്റി സെല്‍ബി തോമസിനെയും, സെക്രട്ടറി ജെയിംസ് വര്‍ഗീസിനെയും യോഗം ഫലകങ്ങള്‍ നല്‍കി ആദരിച്ചു.

2012-ലെ കമ്മറ്റി നേതൃത്വത്തിലേക്ക് റോയി വര്‍ഗീസ്(ട്രസ്റ്റി), എബ്രഹാം ജോര്‍ജ്(സെക്രട്ടറി), ബ്യൂളാ മാത്യൂ, ജോണ്‍ വര്‍ഗീസ്, ജോഷ്വാ ഈശോ, കുര്യന്‍ ചെറിയാന്‍ , ലിസി ജോണ്‍ , സുബി വര്‍ഗീസ്, സൂസന്‍ ജോര്‍ജ് എന്നിവരെ തെരഞ്ഞെടുത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
സാന്‍ ഫ്രാന്‍സീസ്‌കോ സെന്റ് ഗ്രിഗോറിയോസ് പള്ളി സേവനത്തിന് അംഗീകാരം
സെക്രട്ടറി ജെയിംസ് വര്‍ഗീസിന് ഫലകം നല്‍കി ആദരിക്കുന്നു.
സാന്‍ ഫ്രാന്‍സീസ്‌കോ സെന്റ് ഗ്രിഗോറിയോസ് പള്ളി സേവനത്തിന് അംഗീകാരം
ട്രസ്റ്റി സെല്‍ബി തോമസിന് ഫലകം നല്‍കി ആദരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക