Image

റെയില്‍വേ യാത്രാനിരക്കില്‍ 25 ശതമാനം വര്‍ധനയ്ക്ക് ശുപാര്‍ശ

Published on 23 January, 2012
റെയില്‍വേ യാത്രാനിരക്കില്‍ 25 ശതമാനം വര്‍ധനയ്ക്ക് ശുപാര്‍ശ
ന്യൂഡല്‍ഹി: റെയില്‍വേയില്‍ യാതക്കൂലിയും ചരക്ക് കൂലിയും വര്‍ധിപ്പിക്കുന്നതിന് സാം പിത്രോദ കമ്മറ്റി ശുപാര്‍ശ ചെയ്തു. വിലക്കയറ്റമനുസരിച്ച് യാത്രാനിരക്കില്‍ 25 ശതമാനം വര്‍ധനവിനാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ചരക്ക് കൂലിയിലും സമാനമായ നിരക്ക് വര്‍ധനവ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്ര ആസൂത്രണ കമ്മീഷന് സമര്‍പ്പിച്ചു.

റെയില്‍വേ വന്‍ നഷ്ടം നേരിട്ടതിനെതുടര്‍ന്ന് മന്ത്രി ദിനേശ് തൃവേദിയാണ് സാംപിത്രോദയുടെ നേതൃത്വത്തിലുള്ള സമിതിയെ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് നിയോഗിച്ചത്. യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെ 37,500 കോടി രൂപ സമാഹരിക്കാനാകും.

സാഹചര്യങ്ങള്‍ക്കനുസരിച്ച് കാലാകാലങ്ങളില്‍ നിരക്കുകള്‍ വിര്‍ധിപ്പിക്കണമെന്നാണ് സാം പിത്രോദ കമ്മിറ്റിയുടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവിലുള്ള റൂട്ടുകളുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി അധിക ചാര്‍ജുകള്‍ ഈടാക്കണമെന്നും കമ്മറ്റിയുടെ നിര്‍ദേശത്തിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക