Image

ആണവ മുങ്ങിക്കപ്പല്‍ 'നെര്‍പ' ഇന്ത്യക്ക് കൈമാറി

Published on 23 January, 2012
ആണവ മുങ്ങിക്കപ്പല്‍ 'നെര്‍പ' ഇന്ത്യക്ക് കൈമാറി
മോസ്‌കോ: റഷ്യന്‍ ആണവ മുങ്ങിക്കപ്പല്‍ "നെര്‍പ" ഇന്ത്യക്ക് കൈമാറി. കിഴക്കന്‍ പ്രിമോറി പ്രദേശത്തുവെച്ചാണ് കൈമാറ്റംനടന്നത്.

ടോര്‍പസ്, ക്രൂയിസ് മിസൈലുകള്‍ ഉള്‍ക്കൊള്ളുന്ന നെര്‍പയ്ക്ക് സമുദ്രത്തില്‍ 600 മീറ്റര്‍ ആഴത്തില്‍ നൂറുദിവസംവരെ മുങ്ങിക്കിടക്കാന്‍ കഴിയും. 73 പേരെ വഹിക്കാനുള്ള ശേഷിയുമുണ്ട്. 2004ലാണ് നെര്‍പ വാങ്ങുന്നതിന് കരാറുണ്ടാക്കിയത്.

2008 ല്‍ നെര്‍പ ആദ്യമായി പരീക്ഷിച്ചപ്പോള്‍ വിഷവാതകം ശ്വസിച്ച് കപ്പലിലുണ്ടായിരുന്ന 21 പേര്‍ മരിച്ചിരുന്നു. ഇടയ്ക്ക് വിലയില്‍ മാറ്റംവരുത്തിയതിനെതുടര്‍ന്ന് കൈമാറ്റംവൈകിപ്പിച്ചു. റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ അജയ് മല്‍ഹോത്ര, യുണൈറ്റഡ് ഷിപ്പ് ബില്‍ഡിങ് കോര്‍പ്പറേഷന്‍ മേധാവി റോമന്‍ ടോട്‌സെന്‍കോ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക