Image

ഷീലാ ജോസ് നവകേരളാ പ്രസിഡന്റ്

Published on 23 January, 2012
ഷീലാ ജോസ് നവകേരളാ പ്രസിഡന്റ്

ഫ്‌ളോറിഡാ: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള ആര്‍ട്‌സ് ക്ലബിനു പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ശ്രീമതി. ഷീലാ ജോസ്, സെക്രട്ടറി റോസ് ലി പാനികുളങ്ങര, ട്രഷറര്‍ റജി തോമസ്, വൈസ് പ്രസിഡന്റ് ബിജോയി എബ്രഹാം, കമ്മിറ്റി മെമ്പേഴ്‌സി എബി ആനന്ദ്, ആന്റണി തോട്ടത്തില്‍ , ജിനോ കുര്യാക്കോസ്, ജെയിംസ് ദേവസ്യ, ജോബി പൊന്നിന്‍ പുരയിടം, സുരേഷ് നായര്‍ , ശ്രീകുമാര്‍ ഹരിലാല്‍ എന്നിവരെ തിരഞ്ഞെടുത്തു.

മേരി നിക്കോളാസ്, ജിജി നീലത്തുമുക്കില്‍ , സാജു വടക്കേല്‍ എന്നിവര്‍ അംഗങ്ങളായ ഇലക്ഷന്‍ കമ്മീഷന്‍ ആണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. നവകേരളയുടെ ഈ വര്‍ഷത്തെ എല്ലാ പ്രവര്‍ത്തനങ്ങളും ഒരു വന്‍വിജയമാക്കുവാന്‍ കഴിവുള്ള ഭരണ സമിതിയായിരിക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്ന് ശ്രീമതി ഷീലാ ജോസ് പറഞ്ഞു. അതുപോലെ നവകേരള കൂടുതല്‍ ജനകീയ പരിപാടികള്‍ സംഘടിപ്പിച്ച്, സമൂഹത്തില്‍ ഇറങ്ങിചെല്ലുമെന്ന് നിയുക്ത പ്രസിഡന്റ് അറിയിച്ചു.

റിപ്പോര്‍ട്ട്: എബി ആനന്ദ്, ഫ്‌ളോറിഡ
ഷീലാ ജോസ് നവകേരളാ പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക