Image

അഴീക്കോടിന്റെ നില ഗുരുതരമായി തുടരുന്നു

Published on 23 January, 2012
 അഴീക്കോടിന്റെ നില ഗുരുതരമായി തുടരുന്നു
തൃശ്ശൂര്‍ :അമല മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി അദ്ദേഹത്തെ ചികിത്സിക്കുന്ന മെഡിക്കല്‍ വിദഗ്ദ്ധര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഡോ.ടി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണ്.

ശനിയാഴ്ച വൈകീട്ടോടെ അഴിക്കോടിന്റെ രോഗനില മൂര്‍ച്ഛിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഞായറാഴ്ച രാവിലെ മുതല്‍ രക്തസമ്മര്‍ദം കുറയുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ ജാഗ്രതയോടെ ജീവന്‍രക്ഷാ ഔഷധങ്ങളുടെ പിന്‍ബലത്തോടെ ചികിത്സ തുടരുന്നതായും ബുള്ളറ്റിനില്‍ അറിയിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, സി.എന്‍. ബാലകൃഷ്ണന്‍, പി.ജെ. ജോസഫ്, ഡോ. എം.കെ. മുനീര്‍, മുന്‍ മന്ത്രിമാരായ തോമസ് ഐസക്, എം.എ. ബേബി, എം.പി.മാരായ പി.കെ. ബിജു, പി.സി. ചാക്കോ, എം.എല്‍.എ.മാരായ തേറമ്പില്‍ രാമകൃഷ്ണന്‍, എം.വി. ശ്രേയാംസ്‌കുമാര്‍, വി.എസ്. സുനില്‍കുമാര്‍, എം.പി. വിന്‍സെന്‍റ്, ബാബു എം. പാലിശ്ശേരി, ഐജി എസ്. ഗോപിനാഥ്, ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസ്, മേയര്‍ ഐ.പി. പോള്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്‍ എന്നിവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക