Image

മാറ്റ­ത്തിന്റെ മന്ത്ര­മോതി തമ്പി ചാക്കോ ഫൊക്കാന നേതൃ­ത്വ­ത്തി­ലേക്ക്

സുധാ കര്‍ത്താ Published on 23 January, 2016
മാറ്റ­ത്തിന്റെ മന്ത്ര­മോതി തമ്പി ചാക്കോ ഫൊക്കാന നേതൃ­ത്വ­ത്തി­ലേക്ക്
മൂന്നു പതി­റ്റാ­ണ്ടി­ലേറെ സാമൂ­ഹ്യ­മേ­ഖ­ല­യില്‍ പ്രവര്‍ത്തിച്ച അനു­ഭ­വ­വു­മായി ഫിലാ­ഡല്‍ഫി­യ­യില്‍ നിന്നും തമ്പി ചാക്കോ ഫൊക്കാന പ്രസി­ഡന്റായി മത്സ­രി­ക്കു­ന്നു.

2016 ജൂലൈ 1,2,3,4 തീയ­തി­ക­ളില്‍ കാനഡ­യിലെ ഹില്‍ട്ടണ്‍ ടൊറ­ന്റോ­യില്‍ നട­ക്കുന്ന ഫൊക്കാന കണ്‍വന്‍ഷ­നി­ലാ­യി­രിക്കും ഇതി­നായി ജന­റല്‍ബോഡി കൂടു­ക. വിവിധ സാമൂ­ഹ്യ­-­സാം­സ്കാ­രിക സംഘ­ട­ന­കള്‍ക്ക് തുട­ക്കം­കു­റി­ക്കു­കയും അമേ­രി­ക്കന്‍ പ്രവാസ സമൂ­ഹ­ത്തിന് എന്നും ആവേശം പകര്‍ന്ന തമ്പി ചാക്കോ, ഫൊക്കാ­ന­യുടെ നിര­വധി സ്ഥാന­ങ്ങള്‍ ഏറ്റെ­ടുത്ത് വിവിധ കണ്‍വന്‍ഷ­നു­കള്‍ക്ക് നേതൃത്വം നല്‍കി­യി­ട്ടു­ണ്ട്.

പമ്പ മല­യാളി അസോ­സി­യേ­ഷന്‍, ട്രൈസ്റ്റേറ്റ് കേരള ഫോറം തുടങ്ങി മാതൃ­കാ­പ­ര­മായി സാമൂഹ്യ മാറ്റ­ങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഘ­ട­ന­ക­ളുടെ സ്ഥാപ­കാം­ഗ­മാ­ണ്. ട്രൈസ്റ്റേ­റ്റില്‍ വിവിധ മേഖ­ല­ക­ളില്‍ നിര­വധി പുര­സ്കാ­ര­ങ്ങള്‍ക്ക് അര്‍ഹ­നായ തമ്പി ചാക്കോ നല്ലൊരു സഹ­കാ­രിയും ജീവ­കാ­രു­ണ്യ­പ്ര­വര്‍ത്ത­ക­നു­മാ­ണ്.

ഫൊക്കാ­ന­യുടെ എല്ലാ പ്രവര്‍ത്ത­ക­രേയും സജീ­വ­മാ­ക്കു­ക, വനിതാ വിഭാഗം ശക്തി­പ്പെ­ടു­ത്തു­ക, യുവ­ജന പരി­പാ­ടി­കള്‍ ആവി­ഷ്ക­രി­ക്കു­ക, ഫൊക്കാ­ന­യുടെ പിന്‍കാ­ല­ങ്ങ­ളില്‍ ജന­പ്രീതി നേടിയ പദ്ധ­തി­കള്‍ തുടര്‍ന്ന് നട­ത്തു­ക തുടങ്ങി ഫൊക്കാ­നയെ അമേ­രി­ക്കന്‍ മല­യാളി പ്രവാ­സി­ക­ളുടെ ശക്ത­മായ ഒരു കൂട്ടാ­യ്മ­യാക്കി മാറ്റു­വാന്‍ തമ്പി ചാക്കോ ആഗ്ര­ഹി­ക്കു­ന്നു.

2016 ജൂലൈ­യില്‍ പ്രസി­ഡന്റ് ജോണ്‍ പി. ജോണിന്റെ നേതൃ­ത്വ­ത്തില്‍ കാന­ഡ­യിലെ ടൊറ­ന്റോ­യില്‍ അര­ങ്ങേ­റുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ വന്‍ വിജ­യ­മാ­ക്കു­വാന്‍ എല്ലാ മല­യാളി സുഹൃ­ത്തു­ക്ക­ളോടും തമ്പി ചാക്കോ അഭ്യര്‍ത്ഥി­ക്കു­ന്നു. പുതു­വ­ത്സ­രാ­ശം­സ­ക­ളോ­ടൊ­പ്പം, വരും­കാ­ല­ങ്ങ­ളില്‍ ഫൊക്ക­ന­യുടെ ശക്തിയും പ്രശ­സ്തിയും വര്‍ധി­പ്പി­ക്കാന്‍ ഏവ­രു­ടേയും പിന്തുണ അദ്ദേഹം പ്രതീ­ക്ഷി­ക്കു­ന്നു. സമാന ചിന്താ­ഗ­തി­യു­ള്ള­വ­രുടെ പ്രോത്സാ­ഹ­നവും നിര്‍ദേ­ശങ്ങളും ഉപ­ദേ­ശ­ങ്ങളും തമ്പി ചാക്കോ സ്വാഗതം ചെയ്യു­ന്നു. തമ്പി ചാക്കോ (610) 331 7923 thampychako@gmail.com
മാറ്റ­ത്തിന്റെ മന്ത്ര­മോതി തമ്പി ചാക്കോ ഫൊക്കാന നേതൃ­ത്വ­ത്തി­ലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക