Image

ആലപ്പുഴയില്‍ ലെവല്‍ക്രോസ്സില്‍ ട്രെയിനിടിച്ച്‌ രണ്ട്‌ യുവാക്കള്‍ മരിച്ചു

Published on 23 January, 2012
ആലപ്പുഴയില്‍ ലെവല്‍ക്രോസ്സില്‍ ട്രെയിനിടിച്ച്‌ രണ്ട്‌ യുവാക്കള്‍ മരിച്ചു
അരൂര്‍: ആലപ്പുഴ അരൂരില്‍ ആളില്ലാ ലെവല്‍ക്രോസില്‍ ബൈക്കില്‍ തീവണ്ടിയിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. അരൂര്‍ വട്ടത്തറവീട്ടില്‍ സേവ്യറിന്റെ മകന്‍ ജെയ്‌സണ്‍ (25), കുമ്പളങ്ങി പെരുമ്പടപ്പില്‍നിന്ന്‌ അരൂര്‍ പുളിക്കല്‍വീട്ടില്‍ വിജയന്റെ മകന്‍ ബിനീഷ്‌ (27) എന്നിവരാണ്‌ മരിച്ചത്‌.

ഇന്നലെ വൈകീട്ട്‌ 6.30ന്‌ അരൂര്‍ ആഞ്ഞിലിക്കാട്‌ റെയില്‍വേ ക്രോസ്സിലായിരുന്നു അപകടം. എറണാകുളത്തുനിന്ന്‌ കായംകുളത്തേക്ക്‌ പോകുകയായിരുന്ന പാസ്സഞ്ചര്‍ തീവണ്ടിയാണ്‌ ബൈക്കില്‍ ഇടിച്ചത്‌. ദേശീയപാതയില്‍നിന്ന്‌ അരൂര്‍ ആഞ്ഞിലിക്കാട്‌ കോളനിയിലേക്ക്‌ ബൈക്കില്‍ പോകുമ്പോഴാണ്‌ യുവാക്കള്‍ക്ക്‌ അപകടം സംഭവിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക