Image

നൈജീരിയ ഭീകരാക്രമണം: മരിച്ചവരില്‍ ഗുജറാത്ത്‌ സ്വദേശിയും

Published on 23 January, 2012
നൈജീരിയ ഭീകരാക്രമണം: മരിച്ചവരില്‍ ഗുജറാത്ത്‌ സ്വദേശിയും
അബുജ: നൂറ്റിയെണ്‍പതോളം പേരുടെ മരണത്തിനിടയാക്കിയ നൈജീരിയയിലെ കാനോയിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ ഗുജറാത്ത്‌ സ്വദേശിയും ഉള്‍പ്പെടുന്നു. കൂടാതെ ആറോളം ഇന്ത്യക്കാര്‍ക്ക്‌ പരിക്കേറ്റതായും റിപ്പോര്‍ട്ട്‌. ഗുജറാത്തിലെ ദാഹോദ്‌ സ്വദേശി കേവല്‍ കുമാര്‍ കാളിദാസ്‌ രജ്‌പുത്‌ (23) ആണ്‌ മരിച്ചത്‌.

മരിച്ച ഗുജറാത്ത്‌ സ്വദേശി കേവല്‍കുമാര്‍ കാനോയിലെ റെല്‍ചം എന്ന കമ്പനിയിലെ ജീവനക്കാരാണ്‌. ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രണ്ട്‌ നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്‌. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ബോകോ ഹറാം എന്ന ഇസ്‌ലാമിക സംഘടന ഏറ്റെടുത്തിട്ടുണ്ട്‌. നഗരത്തില്‍ ഏതാണ്ട്‌ 20ഓളം ബോംബാക്രമണങ്ങള്‍ നടന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണ സംഭവത്തെ അപലപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക