Image

കല്‍മാഡിക്ക്‌ കാരണംകാണിക്കല്‍ നോട്ടീസ്‌

Published on 23 January, 2012
കല്‍മാഡിക്ക്‌ കാരണംകാണിക്കല്‍ നോട്ടീസ്‌
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ അഴിമതി കേസില്‍ ഗെയിംസ്‌ സംഘാടക സമിതി മുന്‍ ചെയര്‍മാന്‍ സുരേഷ്‌ കല്‍മാഡിക്ക്‌ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍ കാരണംകാണിക്കല്‍ നോട്ടീസ്‌ അയച്ചു.

അധ്യക്ഷസ്ഥാനത്ത്‌ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വ്യക്തമാക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടാണ്‌ നോട്ടീസ്‌ അയച്ചത്‌.

അസോസിയേഷന്‍ വൈസ്‌പ്രസിഡന്റ്‌ ലളിത്‌ ഭാനോട്ട്‌, ജോയന്റ്‌ സെക്രട്ടറി വി.കെ. വര്‍മ എന്നിവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌.

ഗെയിംസ്‌ അഴിമതിക്കേസില്‍ ജയിലിലായ കല്‍മാഡിക്കും മറ്റ്‌ രണ്ടുപേര്‍ക്കും കഴിഞ്ഞദിവസമാണ്‌ ജാമ്യം ലഭിച്ചത്‌.

1996 മുതല്‍ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ആയിരുന്ന സുരേഷ്‌ കല്‍മാഡിക്ക്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ്‌ വിനയായത്‌.

ഡിസംബര്‍ 15ന്‌ കാലാവധി കഴിഞ്ഞ എത്തിക്‌സ്‌ കമ്മിറ്റിയാണ്‌ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക