Image

എസ്‌.എം.സി.സി ടാക്‌സ്‌ സെമിനാര്‍ നടത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 23 January, 2012
എസ്‌.എം.സി.സി ടാക്‌സ്‌ സെമിനാര്‍ നടത്തുന്നു
ന്യൂയോര്‍ക്ക്‌: ഇന്‍കം ടാക്‌സ്‌ ഫയലിംഗുമായി ബന്ധപ്പെട്ട്‌ പുതുതായി ഉണ്ടായിട്ടുള്ള നിയമങ്ങളെ സംബന്ധിച്ച്‌ ബോധവത്‌കരണം നടത്തുന്നതിനായി സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) ബ്രോങ്ക്‌സ്‌ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 29-ന്‌ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 12.15-ന്‌ ദേവാലയ പാരീഷ്‌ ഹാളില്‍ വെച്ച്‌ സെമിനാര്‍ നടത്തുന്നു.

പുതിയ നിയമം അനുസരിച്ച്‌ 10,000 ഡോളറില്‍ കൂടുതല്‍ നാട്ടിലോ, ഏതെങ്കിലും വിദേശ ബാങ്കിലോ നിക്ഷേപം ഉണ്ടെങ്കില്‍ അത്‌ ഐ.ആര്‍.എസിന്‌ റിപ്പോര്‍ട്ട്‌ ചെയ്യണം. റിപ്പോര്‍ട്ട്‌ ചെയ്‌തില്ലെങ്കില്‍ ഭീമമായ പെനാല്‍റ്റി അടയ്‌ക്കേണ്ടിവരും. 2011 ഓഗസ്റ്റില്‍ നിര്‍ത്തലാക്കിയ സ്വയം വെളിപ്പെടുത്തല്‍ (Voluntary Disclosure) നിയമം, 2011-ല്‍ ഡിസംബറില്‍ വീണ്ടും ആരംഭിച്ചു.

പെനാല്‍റ്റി എങ്ങനെ കുറയ്‌ക്കാന്‍ സാധിക്കും, Self Disclosure എങ്ങനെ നടത്താന്‍ സാധിക്കും തുടങ്ങിയ കാര്യങ്ങള്‍ സെമിനാറില്‍ പ്രത്യേകം ചര്‍ച്ച ചെയ്യുന്നതാണ്‌. ഇതുകൂടാതെ ടാക്‌സ്‌ ഫയലിംഗുമായി ബന്ധപ്പെട്ട്‌ മറ്റ്‌ പല നിയമങ്ങളും പുതുതായി ഉണ്ടായിട്ടുണ്ട്‌. എല്ലാ വിഷയങ്ങളെ സംബന്ധിച്ചും ആധികാരികമായി സംസാരിക്കാനും നിങ്ങളുടെ സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കാനുമായി സ്റ്റേറ്റ്‌ ടാക്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരുള്‍പ്പടെ ഈ മേഖലയിലെ പ്രമുഖരായ ജെയിന്‍ ജേക്കബ്‌ (സി.പി.എ), ജോളി ജേക്കബ്‌ (സി.പി.എ), തോമസ്‌ ലൂക്ക്‌, ജോസഫ്‌ കാഞ്ഞമല (സി.പി.എ) തുടങ്ങിയ വ്യക്തികള്‍ സെമിനാറില്‍ സംസാരിക്കും. പ്രവേശനം തികച്ചും സൗജന്യമായ ഈ സെമിനാറിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ ഷോളി കുമ്പിളുവേലിയും, സെക്രട്ടറി ചിന്നമ്മ പുതുപ്പറമ്പിലും അറിയിച്ചു.

അഡ്രസ്‌: 810 E, 221 Street, Bronx, NY. Ph: 718 944 4747).
എസ്‌.എം.സി.സി ടാക്‌സ്‌ സെമിനാര്‍ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക