Image

പാക്കിസ്ഥാനിലെ സംഭവങ്ങള്‍ ആശങ്കാജനകമെന്ന് എസ്.എം. കൃഷ്ണ

Published on 22 January, 2012
പാക്കിസ്ഥാനിലെ സംഭവങ്ങള്‍ ആശങ്കാജനകമെന്ന് എസ്.എം. കൃഷ്ണ
ബാംഗളൂര്‍: പാക്കിസ്ഥാനിലെ സംഭവങ്ങള്‍ ആശങ്കാജനകമെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ. കര്‍ണാടകയിലെ തുംകൂറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനം പുലരുന്ന പാക്കിസ്ഥാന് മാത്രമേ ദക്ഷിണേഷ്യയുടെ സുസ്ഥിരതയ്ക്കായി എന്തെങ്കിലും ചെയ്യാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. ഈ രീതിയില്‍ പാക്കിസ്ഥാന്റെ നിലവിലെ അവസ്ഥ ആശങ്കാജനകമാണ്. എന്നാല്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷയെന്നും പാക് സര്‍ക്കാര്‍ അതിനായി പരിശ്രമിക്കുന്നുണ്‌ടെന്നും കൃഷ്ണ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക