Image

മമതാ ബാനര്‍ജിയുടെ ജീവിതമുഹൂര്‍ത്തങ്ങള്‍ ചിത്രങ്ങളിലൂടെ കോര്‍ത്തിണക്കി പുസ്തകം പുറത്തിറക്കുന്നു

Published on 22 January, 2012
മമതാ ബാനര്‍ജിയുടെ ജീവിതമുഹൂര്‍ത്തങ്ങള്‍ ചിത്രങ്ങളിലൂടെ കോര്‍ത്തിണക്കി പുസ്തകം പുറത്തിറക്കുന്നു
കോല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ജീവിതമുഹൂര്‍ത്തങ്ങള്‍ ചിത്രങ്ങളിലൂടെ കോര്‍ത്തിണക്കി പുസ്തകം പുറത്തിറക്കുന്നു. പരിവര്‍ത്തന്‍ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന് പിന്നില്‍ മമത തന്നെയാണ്. ഡേയ്‌സ് പബ്ലിഷിംഗ് ആണ് പ്രാസാധകര്‍. 

കോല്‍ക്കത്ത പുസ്തകോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ചൊവ്വാഴ്ച പുസ്തകം പുറത്തിറക്കും. താഴേക്കിടയില്‍ നിന്നും പശ്ചിമബംഗാളിലെ അധികാരകേന്ദ്രത്തിലേക്ക് താന്‍ എത്തിയതിന്റെ നേര്‍ക്കാഴ്ചകളാണ് മമത പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കൂടുതല്‍ ചിത്രങ്ങളും മമതയുടെ രാഷ്ട്രീയജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തങ്ങളാണ്. മാധ്യമ ഓഫീസുകളിലെ ശേഖരങ്ങളില്‍ നിന്നും സ്വന്തം ശേഖരത്തില്‍ നിന്നുമാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. 

ഓരോ ചിത്രങ്ങള്‍ക്കുമൊപ്പം ആ മുഹൂര്‍ത്തം തന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും മമത പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക