Image

ദേശീയ സ്‌കൂള്‍ കായികമേള: കേരളം 15ാം വര്‍ഷവും കിരീടമുറപ്പിച്ചു

Published on 22 January, 2012
ദേശീയ സ്‌കൂള്‍ കായികമേള: കേരളം 15ാം വര്‍ഷവും കിരീടമുറപ്പിച്ചു
ലുധിയാന: ദേശീയ സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായ പതിനഞ്ചാം വര്‍ഷവും കേരളം കിരീടമുറപ്പിച്ചു. ഇതിനകം 20 സ്വര്‍ണവും 18 വെള്ളിയും 13 വെങ്കലവും നേടിയിട്ടുണ്ട്. ഇന്ന് വിവിധ ഇനങ്ങളിലായി അഞ്ച് സ്വര്‍ണം കൂടി ലഭിച്ചതോടെയാണ് കേരളം കിരീടമുറപ്പിച്ചത്. 

സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ എ.എം ബിന്‍സി, സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ സ്‌നേഹ രാജ് ആലപ്പാട്, സൈന, ലിജോ മാണി, നജീമുദീന്‍ എന്നിവരാണ് ഇന്ന് സ്വര്‍ണം നേടിയത്. ഹരിയാനയാണ് രണ്ടാംസ്ഥാനത്ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക