Image

കൊല്‍ക്കത്തയില്‍ വീണ്ടും അഗ്‌നിബാധ

Published on 22 January, 2012
കൊല്‍ക്കത്തയില്‍ വീണ്ടും അഗ്‌നിബാധ
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഈസ്‌റ്റെന്‍ ബൈപാസ്സിനടുത്തുള്ള കാളികപൂര്‍ ചേരിയിലെ നൂറിലധികം കൂരകള്‍ കത്തി നശിച്ചു. ഞായറാഴ്ച വൈകീട്ട് ആറിനാാണ് തീ പിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനിടെ നിരവധി പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റു. ഇരുപതോളം ഫയര്‍ എന്‍ജിനുകള്‍ രണ്ടു മണിക്കൂറിലധികം തീവ്രശ്രമം നടത്തിയാണ് തീ കെടുത്തിയത്. അഗ്‌നിക്കിരയായ കൂരകള്‍ക്കുള്ളില്‍ ആരെങ്കിലും ഉള്‍പെട്ടിട്ടുണ്ടോ എന്നകാര്യം വ്യക്തമല്ല.

വീട് നഷ്ടപ്പെട്ടവരെ തത്കാലം പുനരധി വസിപ്പിക്കാന്‍ പ്രദേശത്തെ സ്‌കൂളുകളില്‍ സൗകര്യം ഒരുക്കുമെന്ന് നഗരവികസന മന്ത്രി ഫിര്‍ഹാദ് ഹക്കിം മാധ്യമങ്ങളെ അറിയിച്ചു. ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കള്‍ സംഭവ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. തീപ്പിടിത്തത്തെ തുടര്‍ന്ന് കളികപൂരിലും സമീപ പ്രദേശത്തും വാഹന ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. രാത്രി എട്ടോടെ തീ പൂര്‍ണമായും കെടുത്താന്‍ അഗ്‌നിശമന സേനയ്ക്ക് കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക