Image

റിയാദില്‍ റോഡപകടം: മലയാളി യുവാവ് മരിച്ചു; മൂന്ന് മലയാളികള്‍ക്ക് പരിക്കേറ്റു

Published on 22 January, 2012
റിയാദില്‍ റോഡപകടം: മലയാളി യുവാവ് മരിച്ചു; മൂന്ന് മലയാളികള്‍ക്ക് പരിക്കേറ്റു
റിയാദ്: റിയാദില്‍ എക്‌സിറ്റ് 18 ന് സമീപം വെള്ളിയാഴ്ച രാവിലെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മലപ്പുറം ചേളാരി പറമ്പില്‍പീടിക പെരുവള്ളൂര്‍ കാടപ്പടി സ്വദേശിയായ യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചൊക്ലി ചേക്കുവിന്റെ മകന്‍ അഷ്‌റഫാണ് (37) മരിച്ചത്. റിയാദ് ഫൈസലിയ്യയില്‍ ഒരു ഫര്‍ണീച്ചര്‍ കമ്പനിയിലെ ജോലിക്കാരായ മലപ്പുറം പടിക്കല്‍ താഴെ ചേളാരി സ്വദേശി സുരേഷ് (38) സുനില്‍ കുണ്ടായിതോട് (30), പ്രമോദ് കുണ്ടായിതോട് (25), എന്നിവരെയാണ് പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ എതിര്‍ദിശയില്‍ വന്ന മറ്റൊരു വാഹനം ഇടിച്ചു. ഉടന്‍ ശുമൈസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തു വര്‍ഷമായി റിയാദിലെ അല്‍ രിബയിന്‍ പരസ്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്യുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: ബുഷ്‌റ. മക്കള്‍: ആഷിഖ് (11), ഇഷാഫാത്തിമ (മൂന്നര), ശിഫാ ഫാത്തിമ (പത്തുമാസം). സൗദിയില്‍ ജീസാനില്‍ ഉള്ള മുനീര്‍, ശിഹാബ് (ഖത്തര്‍), റഷീദാബി, സാജിത, ആയിഷാബി എന്നിവര്‍ സഹോദരങ്ങളാണ്.

അശ്രഫിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കളായ ചെറീത്, മുസ്തഫ എന്നിവരും സാമൂഹ്യ പ്രവര്‍ത്തകരും പറഞ്ഞു. പരിക്കേറ്റവരില്‍ പ്രമോദ് ശുമേസിയിലും, മറ്റു രണ്ടുപേര്‍ അല്‍ഈമാന്‍ ആശുപത്രിയിലുമാണു ചികിത്സയില്‍ കഴിയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക