Image

റുഷ്ദിയുടേത് തെറ്റിദ്ധാരണയെന്ന് ഗെലോട്ട്

Published on 22 January, 2012
റുഷ്ദിയുടേത് തെറ്റിദ്ധാരണയെന്ന് ഗെലോട്ട്
ജയ്പൂര്‍: ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്താനിരുന്ന തനിക്ക് വധഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് പോലീസ് കെട്ടിച്ചമച്ചതാണെന്ന പ്രമുഖ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ വിമര്‍ശനത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മറുപടി. റുഷ്ദിയുടേത് തെറ്റിദ്ധാരണ മാത്രമാണെന്ന് ഗെലോട്ട് പറഞ്ഞു. 

ഇത്രയും പേര്‍ പങ്കെടുക്കുന്ന ഒരു മേളയില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടായാല്‍ അത് നിയമവാഴ്ച്ചയ്ക്ക് തന്നെ ഭീഷണിയാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വരുന്നതില്‍ നിന്ന് വിലക്കിയതെന്നും റുഷ്ദിയ്ക്ക് ഇവിടെ വരുന്നതിന് മറ്റ് തടസ്സങ്ങളൊന്നുമില്ലെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു. വധഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് സത്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ജയ്പൂര്‍ അന്താരാഷ്ട്ര സാഹിത്യമേളയില്‍ റുഷ്ദി പങ്കെടുക്കാനിരുന്നെങ്കിലും ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്നും റുഷ്ദിയെ മതമൗലികവാദികള്‍ വധിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് റുഷ്ദി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ വധഭീഷണി പോലീസ് കെട്ടുകഥയാണെന്ന് പ്രതികരിക്കാനും റുഷ്ദി മറന്നില്ല. ഈ പ്രസ്താവനയോടാണ് ഇപ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക