Image

ദുബൈയില്‍ സ്കഫോള്‍ഡിങ് തകര്‍ന്ന് രണ്ട് മരണം

Published on 22 January, 2012
ദുബൈയില്‍ സ്കഫോള്‍ഡിങ് തകര്‍ന്ന് രണ്ട് മരണം
ദുബൈ: അബൂദബിക്ക് പിന്നാലെ ദുബൈയിലും സ്കഫോള്‍ഡിങ് അപകടം. ദുബൈ-അല്‍ഐന്‍ റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍െറ സ്കഫോള്‍ഡിങ് തകര്‍ന്ന് ഇന്ത്യക്കാരനടക്കം രണ്ട് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആറ് പേരുടെ പരിക്ക് സാരമുള്ളതാണ്. രാജസ്ഥാന്‍ സ്വദേശിയും ബംഗ്ളാദേശിയുമാണ് മരിച്ചത്.

ഇവരുടെ മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ബഹുനില കെട്ടിടത്തിന്‍െറ മുന്‍വശത്ത് സ്ഥാപിച്ച സ്കഫോള്‍ഡിങിന്‍െറ അടിഭാഗം തകര്‍ന്നാണ് അപകടം. ഇതോടെ സ്കഫോള്‍ഡിങിന്‍െറ എട്ടാം നില വരെയുള്ള ഭാഗവും നിലംപതിച്ചു. വീഴ്ചയില്‍ സാരമായി പരിക്കേറ്റ തൊഴിലാളികളാണ് മരിച്ചത്. കെട്ടിടത്തിന്‍െറ വശങ്ങളില്‍ സ്ഥാപിച്ച സ്കഫോള്‍ഡിങും അപകടനിലയിലായിരുന്നുവെന്ന് ദുബൈ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസും ആംബുലന്‍സ് സര്‍വീസുകളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

വെള്ളിയാഴ്ച ഉച്ചക്ക് അബൂദബിയിലും സമാന അപകടം നടന്നിരുന്നു.
മുറൂര്‍ റോഡില്‍ അല്‍ഫലാ പ്ളാസക്കടുത്ത് നിര്‍മിക്കുന്ന കെട്ടിടത്തിലുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനടക്കം രണ്ട് തൊഴിലാളികളാണ് മരിച്ചത്. മരിച്ച രണ്ടാമന്‍ ബംഗ്ളാദേശ് സ്വദേശിയാണ്. മൂന്നുപേര്‍ക്ക് ഗുരുതര പരിക്കുണ്ട്.
ദുബൈയില്‍ സ്കഫോള്‍ഡിങ് തകര്‍ന്ന് രണ്ട് മരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക