Image

ടുജി കേസില്‍ സോണിയയും പണം കൈപ്പറ്റി: സുബ്രഹ്മണ്യം സ്വാമി

Published on 22 January, 2012
ടുജി കേസില്‍ സോണിയയും പണം കൈപ്പറ്റി: സുബ്രഹ്മണ്യം സ്വാമി
കോഴിക്കോട്‌: ടു ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും പണം കൈപ്പറ്റിയിട്ടുണ്ടെന്ന്‌ ജനതാ പാര്‍ട്ടി നേതാവ്‌ സുബ്രഹ്മണ്യം സ്വാമി വെളിപ്പെടുത്തി. കേസില്‍ ആഭ്യന്തര മന്ത്രി പി.ചിദംബരത്തെ ജയിലിലയക്കാനുള്ള എല്ലാ തെളിവുകളും തന്റെ കൈവശമുണ്ടെന്നും എബിവിപി സംസ്ഥാന സമ്മേളനം കോഴിക്കോട്‌ ഉദ്‌ഘാടനം ചെയ്‌തുകൊണ്‌ട്‌ സ്വാമി പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്‌നാടും അനുരഞ്‌ജനത്തിന്റെ പാത സ്വീകരിക്കണം. അഫ്‌സല്‍ ഗുരുവിന്റെയും കസബിന്റെയും വധശിക്ഷ നടപ്പാക്കാത്തത്ത്‌ കേന്ദ്രമന്ത്രിമാര്‍ക്ക്‌ ഐഎസ്‌ഐയുമായി ബന്ധമുള്ളതുകൊണ്ടാണെന്നും സ്വാമി ആരോപിച്ചു.
ടുജി കേസില്‍ സോണിയയും പണം കൈപ്പറ്റി: സുബ്രഹ്മണ്യം സ്വാമി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക