പ്ലസ്‌ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സീരിയല്‍ നടന്‍ അറസ്റ്റില്‍
VARTHA
22-Jan-2012
VARTHA
22-Jan-2012
തൃശൂര്‍: ചാറ്റിംഗിലുടെ പ്രണയിച്ച് പീഡനം നടത്തിയ സീരിയല്‍ നടനെ കുന്നംകുളം
പോലീസ് അറസ്റ്റ് ചെയ്‌തു. ചാറ്റിംഗിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ
തട്ടിക്കൊണ്ടുപോയി രണ്ടുമാസത്തോളം വിവിധയിടങ്ങളില്‍ താമസിപ്പിച്ച്
പീഡിപ്പിക്കുകയായിരുന്നു. പട്ടാമ്പി വല്ലപ്പുഴ കുലവളപ്പില്‍ മുസ്‌തഫയെയാണ് പോലീസ്
അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ ഒക്ടോബര്‍ 11നാണ് മരത്തംകോട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയത്. ഇയാള്‍ രണ്ടു വിവാഹം കഴിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. ആദ്യ വിവാഹ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ബന്ധം ഒഴിവാക്കി 2008ല്‍ മഞ്ചേരി പാണ്ടിക്കാടുള്ള 22കാരിയുമായി പ്രണയത്തിലായി.

അതിനിടെ ഗള്‍ഫില്‍ പോകാനാണെന്ന് തെറ്റിദ്ധരിപ്പിച്ച്
യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി. പിന്നീട് 'മിഴി' എന്ന സീരിയലില്‍
അഭിനയിച്ചു. തുടര്‍ന്ന് ഗള്‍ഫിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുങ്ങി. അതിനിടെ
കരിവാരക്കുണ്ട് മറ്റൊരു യുവതിയുമായി 2009ല്‍ പരിചയത്തിലായി. 25 കാരിയായ ഇവരോടൊപ്പം
രണ്ടുമാസം താമസിച്ചു. ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. 2011ല്‍ തിരൂരിലെ
ഹോട്ടലില്‍ ജോലിക്ക് പ്രവേശിച്ചു. ഈസമയം ഇന്‍ഷുറന്‍സ് മേഖലയില്‍ ജോലി
ചെയ്‌തിരുന്ന മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ഇന്‍ഷുറന്‍സ് മേഖലയില്‍
പ്രവര്‍ത്തിക്കാമെന്ന് വിശ്വസിപ്പിച്ച് അവരില്‍നിന്ന് ഒന്നര ലക്ഷം രൂപ തട്ടി.
കണ്ണൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മംഗലാപുരത്തുവെച്ചാണ് പിടിയിലായത്. പ്രതിയെ കുന്നംകുളം കോടതി റിമാന്‍ഡ് ചെയ്‌തു.
കണ്ണൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മംഗലാപുരത്തുവെച്ചാണ് പിടിയിലായത്. പ്രതിയെ കുന്നംകുളം കോടതി റിമാന്‍ഡ് ചെയ്‌തു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments