Image

സംസ്‌ഥാനം ആവശ്യപ്പെട്ടാല്‍ മാറാട്‌ സിബിഐയെകൊണ്ട്‌ അന്വേഷിപ്പിക്കാം: മുല്ലപ്പള്ളി

Published on 22 January, 2012
സംസ്‌ഥാനം ആവശ്യപ്പെട്ടാല്‍ മാറാട്‌ സിബിഐയെകൊണ്ട്‌ അന്വേഷിപ്പിക്കാം: മുല്ലപ്പള്ളി
കോഴിക്കോട്‌: മാറാട്‌ കേസ്‌ സംസ്‌ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണമാകാമെന്ന്‌ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പളി രാമചന്ദ്രന്‍ വ്യക്തമാക്കി. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ വേണ്ടിവന്നാല്‍ സി.ബി.ഐ അന്വേഷണം ആകാമെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കളുടെ ഇമെയില്‍ പരിശോധിച്ചതിനെ തെറ്റായി കാണേണ്ടതില്ല. സംശയാസ്‌പദമായ സാഹചര്യങ്ങളില്‍ രഹസ്യാന്വേഷണ വിഭാഗം വ്യക്‌തികളെ പരിശോധിക്കാറുണ്ട്‌ . സംശയമുള്ളപ്പോള്‍ വ്യക്‌തികളെ രഹസ്യാന്വേഷണവിഭാഗം പരിശോധിക്കാറുണ്ട്‌. ഇ-മെയില്‍ പരിശോധനയെ ആ രീതിയില്‍ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

കേരളം തീവ്രവാദികളുടെ കേന്ദ്രമാണെന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്‌താവനയില്‍ കഴമ്പില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക