Image

മാറാട്‌ കേസ്‌ അട്ടമറിക്കുന്നത്‌ ലീഗിനുവേണ്ടി: പിണറായി

Published on 22 January, 2012
മാറാട്‌ കേസ്‌ അട്ടമറിക്കുന്നത്‌ ലീഗിനുവേണ്ടി: പിണറായി
കോഴിക്കോട്‌: മാറാട്‌ കേസ്‌ അട്ടമറിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്‌ മുസ്‌ലീം ലീഗിനുവേണ്ടിയാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. ഇതിന്റെ ഭാഗമായാണ്‌ അന്വേഷണസംഘത്തെ മാറ്റിയത്‌. ഇപ്പോള്‍ കേസ്‌ അന്വേഷിച്ചുവരുന്ന അന്വേഷണ സംഘത്തെ നിലനിര്‍ത്തുകയാണ്‌ വേണ്ടതെന്നും അല്ലെങ്കില്‍ ശക്തമായ പ്രതിഷേധം സര്‍ക്കാരിന്‌ നേരിടേണ്ടിവരുമെന്നും പിണറായി പറഞ്ഞു.

കേസില്‍ സിബിഐ അന്വേഷണം തടഞ്ഞതും കോണ്‍ഗ്രസാണ്‌. ഈ സാഹചര്യത്തില്‍ നിലവിലെ അന്വേഷണം ഫലപ്രദമായി കൊണ്ടുപോകാനാണ്‌ ശ്രമിക്കേണ്ടത്‌. മുഖ്യമന്ത്രി അറിയാതെ ഒരു ഉദ്യോഗസ്‌ഥനും ഇ-മെയില്‍ ചോര്‍ത്തില്ല.ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു.
മാറാട്‌ കേസ്‌ അട്ടമറിക്കുന്നത്‌ ലീഗിനുവേണ്ടി: പിണറായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക