Image

ചെന്നൈ രാജ്യാന്തര ചലച്ചിത്രോല്‍സവം: നയന്‍താരയ്ക്ക് രണ്ട് അവാര്‍ഡ്

Published on 14 January, 2016
ചെന്നൈ രാജ്യാന്തര ചലച്ചിത്രോല്‍സവം: നയന്‍താരയ്ക്ക് രണ്ട് അവാര്‍ഡ്
ചെന്നൈ: ചെന്നൈ രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ നടി നയന്‍താരയ്ക്കു രണ്ടു പുരസ്കാരങ്ങള്‍ ലഭി­ച്ചു. അമിതാഭ് ബച്ചന്‍ യൂത്ത് ഐക്കണ്‍ പുരസ്കാരവും (ഒരു ലക്ഷം രൂപ), മായ എന്ന സിനിമയിലൂടെ അഭിനയ മികവിനുള്ള കെ. ബാലചന്ദര്‍ പുരസ്കാരവുമാണ് (50,000 രൂപ) ലഭിച്ചത്.

തനി ഒരുവന്‍ എന്ന സിനിമയിലെ അഭിനയത്തിന് അരവിന്ദ് സ്വാമിക്കാണു നടന്‍മാരില്‍ കെ. ബാലചന്ദര്‍ പുരസ്കാരം. നടന്‍ ലക്ഷ്മണനു പ്രത്യേക ജൂറി പുരസ്കാരം. ചിത്രം: റേഡിയോപെട്ടി. തമിഴ് മല്‍സരവിഭാഗത്തില്‍ മികച്ച ചിത്രം "കിറുമി' (സംവിധാനം: അനുചരണ്‍)
ചെന്നൈ രാജ്യാന്തര ചലച്ചിത്രോല്‍സവം: നയന്‍താരയ്ക്ക് രണ്ട് അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക