70-കാരിയെ പീഡിപ്പിച്ച 57-കാരന് കുഴഞ്ഞുവീണ് മരിച്ചു
Published on 16 June, 2011
ടെക്സസ്: 70-കാരിയായ വൃദ്ധയെ പീഡിപ്പിച്ച 57-കാരന് കുഴഞ്ഞുവീണ് മരിച്ചു.
ടെക്സാസിലാണ് സംഭവം. തീരപ്രദേശമായ ടിവോലിയിലുള്ള ഇസബെല്‍ ഷവലോ ഗുസെറസ് ആണ്
മരിച്ചത്. വൃദ്ധയെ കത്തികാട്ടി ബലാത്സംഗം ചെയ്യുകയായിരുന്നു. ശാരീരിക ബന്ധത്തിനിടെ
ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇയാളെ മദ്യപിച്ചതിനാല്‍ ബോധം
മറഞ്ഞതായിരിക്കുമെന്ന് കരുതിയ സ്ത്രീ രക്ഷപ്പെടാനായി സ്വന്തം കാറെടുത്ത്
പുറത്തേയ്ക്ക് പോയി മകളെ വിളിച്ച് വിവരം പറയുകയായിരുന്നു. ഹൃദയാഘാതമാണ്
മരണകാരണമെന്നും പൊലീസ് അറിയിച്ചു നേരത്തേ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍
ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല