Image

നമ്മുടെ' ആരോഗ്യ സംരക്ഷണം എവിടെ നിന്നാരംഭിക്കണം ?.എങ്ങനെ തുടങ്ങണം?(മിനി സവ്യന്‍)

മിനി സവ്യന്‍ Published on 13 January, 2016
നമ്മുടെ' ആരോഗ്യ സംരക്ഷണം എവിടെ നിന്നാരംഭിക്കണം ?.എങ്ങനെ തുടങ്ങണം?(മിനി സവ്യന്‍)
കുട്ടികളുടെ സ്വഭാവ രൂപികരണത്തിനും, ആത്മ വിശ്വാസത്തിനും, സാമൂഹിക ബോധത്തിനും വേണ്ട അടിത്തറ ഉണ്ടാക്കേണ്ട സമയം ആണ് 5 വയസു വരെ. ഈ കാലമത്രയും അച്ചനമ്മമാരുടെയും, ഉറ്റ ബന്ധുക്കളുടെയും സംരക്ഷണം കുട്ടികള്‍ക്ക് അത്യാവശ്യം ആണ്. എന്നാല്‍ സങ്കടത്തോട് കൂടി പറയട്ടെ 3 വയസ്സില്‍ തന്നെ ഘഗഏ  യിലേക്ക് പോകേണ്ട ഗതികേടാണ് ഇന്നത്തെ കുട്ടികള്‍ക്ക്.
അച്ചനമ്മമാരുടെയും, ഉറ്റവരുടെയും സംരക്ഷണത്തിലൂടെ വീഴ്ചകളില്‍ താങ്ങും തണലും കിട്ടുമ്പോള്‍ അഭയം എന്നതിനെ പറ്റി മെല്ലെ ബോധ്യം വന്നു തുടങ്ങും. മൃദുലമായ ശാസനകള്‍ കിട്ടുമ്പോള്‍ ചെയ്യുവാന്‍ പാടില്ലതവയെ പറ്റിയും, അപകടങ്ങളെ പറ്റിയും സൂചനകള്‍ കിട്ടി തുടങ്ങും.
3 വയസ്സ് മുതല്‍ ശരിയും, തെറ്റും, ജീവിത ക്രമീകരണങ്ങളും, ജീവിതത്തില്‍ അത്യാവശ്യം പാലിക്കേണ്ട കാര്യങ്ങളും മാതാപിതാക്കളിലൂടെയും, ബന്ധുക്കളിലൂടെയും മെല്ലെ മനസിലാക്കിതുടങ്ങും. ഈ കാലഘട്ടമത്രയും അച്ഛനും കുട്ടികളുടെ കൂടെ അത്യാവശ്യം കളികളിലും, വിനോദങ്ങളിലും ഏര്‍പെടുവാന്‍ ശ്രദ്ധിക്കണം.

ഗൃഹത്തില്‍ നിന്നുള്ള ബാലപാടങ്ങള്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളൂവാന്‍ ഏകദേശം 5 വയസ്സ് വരെ സമയമെടുക്കും. അതിനു ശേഷമാണ് തുല്യ പ്രായവരും ആയുള്ള ജീവിതം ആരംഭിക്കേണ്ടത്. അതിനു വേണ്ടിയാണ് സ്‌ക്കൂളുകളില്‍ ചേര്‍കേണ്ടത്.

സ്‌കൂളുകളും, വിദ്യാഭ്യാസ രീതിയും തിരഞ്ഞെടുക്കുമ്പോള്‍ കുഞ്ഞു മനസ്സുകള്‍ക് ഉള്‍ക്കൊള്ളാവുന്ന രീതിയും, ക്രമീകരണങ്ങളും ഉള്ള സ്‌കൂളുകള്‍ തിരഞ്ഞെടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഉദാഹരണം
1.കുട്ടികള്‍ക്ക് എടുക്കാവുന്ന ഭാരത്തിലും കൂടുതല്‍ ചുമപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴിവാക്കുക
2. ന്യായമായി കളിക്കുവാനും മറ്റുമുള്ള വിനോദ സൗകര്യങ്ങള്‍ ഉള്ള സ്‌കൂളുകള്‍ തിരഞ്ഞെടുക്കുക
3. ശാന്തമായും, സന്തോഷത്തോടെയും, ആവശ്യത്തിനു സമയമെടുത്തും ഭക്ഷണം കഴിക്കുവാന്‍ അനുവദിക്കുന്ന സ്‌കൂളുകള്‍ പരിഗണിക്കുക.

ഈ മൂന്ന് കാര്യങ്ങള്‍ പ്രത്യേകം പറയാന്‍ കാരണം ഉണ്ട്. ഓരോന്നായി വിശദീകരിക്കാം.

1. അമിത ഭാരം ചുമക്കുന്നതിലൂടെ ആരോഗ്യത്തിന് ക്ഷതവും, മാനസിക പിരിമുറുക്കവും, വെറുപ്പും കുട്ടികളില്‍ ജനിക്കുന്നു. അമിതമായി പുസ്തകങ്ങള്‍ വായിച്ചാല്‍ അറിവ് ലഭിക്കും എന്നുള്ളത് മിഥ്യാധാരണ മാത്രമാണ്. അറിവ് കുടുംബത്തില്‍ നിന്നും, സമൂഹത്തില്‍ നിന്നും, അനുഭവത്തില്‍ നിന്നും ലഭിക്കുന്നതാണ് ശ്രേഷ്ടമായത്. സ്വയം അപഗ്രഥിച്ചു നേടുന്ന അറിവുകളാണ് ഏറ്റവും നല്ലത്. അതിനു കുട്ടികളുടെ ഉള്‍ബോധം ഉണര്‍ത്തുന്ന തരത്തിലുള്ള വിദ്യാഭാസത്തിനു പ്രാധാന്യം കൊടുക്കണം.

2. സമൂഹത്തില്‍ പലതരത്തില്‍ ഉള്ള കുട്ടികളുമായി ഒരുമിച്ചു ഇടപഴകുന്നതിലൂടെയും, കളികളില്‍ ഏര്‌പെടുന്നതിലൂടെയും ധാരാളം കാര്യങ്ങള്‍ മനസിലാക്കാന്‍ ഇടവരും. ഉദാഹരണം പന്തുകളിയീലൂടെ പ്രധിബന്ധങ്ങളെ നേരിടുവാനും, മനസ്സിനെ ഒരേ ലക്ഷ്യത്തിലേക്ക് കേദ്രീകരിക്കുവാനും, ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാനുള്ള ശക്തി ആര്‍ജിക്കുവനും സാധിക്കുന്നു.

3. ഇന്ന് മിക്ക സ്‌ക്കൂളുകളിലും കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ കൊടുക്കുന്ന സമയവും, ശ്രദ്ധയും വളരെ കുറവാണ്. ആവശ്യത്തിനു സമയം എടുത്ത് നല്ല ആഹാരങ്ങള്‍ കഴിക്കേണ്ട പ്രായമാണിത്. കൃത്രിമ ആഹാരങ്ങള്‍ പാടെ ഉപേഷിക്കണം. ഉദാഹരണം ബേക്കറി സാധനങ്ങള്‍, കോള മുതലായവ. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌ക്കൂളുകളില്‍ അറിവുള്ള മാതാപിതാക്കള്‍ ഇടപെട്ട് കൃത്രിമാഹരങ്ങളെ കുറിച്ചും, രാസ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചും, ഇവയുടെ ദുഷ്യ ഫലങ്ങളെ കുറിച്ചും അധികാരികളെയും കുട്ടികളെയും ബോധ്യപെടുത്തി തെറ്റ് തിരുത്തിക്കേണ്ടതാണ്. ശാരീരികവും, മാനസികവും ആയ വളര്‍ച്ചയിലൂടെ മാത്രമേ വ്യക്തിത്വം ഉണ്ടാവുകയുള്ളൂ.

'ബോധ്യതിലൂടെ ബോധവും, പ്രധിസന്ധികളില്‍ നിന്നും വിജയത്തിന്റെ പാതയും, ശുദ്ധവായു, ശുദ്ധജലം, ശുദ്ധ ഭക്ഷണം ഇവയിലൂടെ ആരോഗ്യവും ലഭിക്കുന്നു'

നമ്മുടെ' ആരോഗ്യ സംരക്ഷണം എവിടെ നിന്നാരംഭിക്കണം ?.എങ്ങനെ തുടങ്ങണം?(മിനി സവ്യന്‍)നമ്മുടെ' ആരോഗ്യ സംരക്ഷണം എവിടെ നിന്നാരംഭിക്കണം ?.എങ്ങനെ തുടങ്ങണം?(മിനി സവ്യന്‍)
Join WhatsApp News
Shijin 2016-01-15 00:03:06
Great piece of information 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക