Image

മക­ര­വി­ള­ക്കിന് തീര്‍­ഥാ­ട­ക പ്ര­വാ­ഹം തു­ടങ്ങി; പര്‍­ണ­ശാല­കള്‍ ഉ­യര്‍ന്നു

അനില്‍ പെണ്ണു­ക്കര Published on 12 January, 2016
മക­ര­വി­ള­ക്കിന് തീര്‍­ഥാ­ട­ക പ്ര­വാ­ഹം തു­ടങ്ങി; പര്‍­ണ­ശാല­കള്‍ ഉ­യര്‍ന്നു
മ­ക­ര­ജ്യോതി തൊ­ഴു­ത് സാ­യൂ­ജ്യ­മ­ട­യാ­നായി ശ­ബ­രി­മ­ല ശ്രീ­ധര്‍­മ­ശാ­സ്­താ സ­ന്നി­ധി­യി­ലേ­ക്ക് തീര്‍­ഥാ­ട­ക­രു­ടെ ഒ­ഴു­ക്ക് തു­ടങ്ങി. തി­ങ്ക­ളാഴ്­ച മു­ത­ല്‍ എ­ത്തി­ത്തു­ട­ങ്ങിയ തീര്‍­ഥാട­കര്‍ മ­ക­ര­ജ്യോ­തി ദര്‍ശ­നം ല­ഭിക്കുന്ന പുല്ലു­മേ­ട്ടി­ലേക്കുള്ള കാ­ന­ന­പാ­ത­യായ പാ­ണ്ടി­ത്താ­വ­ള­ത്തി­ലും സ­ന്നി­ധാ­ന­ത്തിലും താല്‍­ക്കാലി­ക കൂ­ടാര­ങ്ങള്‍ തീര്‍­ത്തും വി­രി­വെച്ചും ക­ഴി­യു­ക­യാ­ണ്.

പാ­ണ്ടി­ത്താ­വ­ളത്തില്‍ കാ­ടിന്‍െ­റ ശീ­ത­ള­ച്ഛാ­യയില്‍ കമ്പും പ­ച്ചി­ല­കളും കാ­ട്ടു­വ­ള്ളി­കളും ഉ­പ­യോഗിച്ചാണ് ത­മി­ഴ്‌­നാ­ട്ടില്‍­നിന്നും കര്‍­ണാ­ട­ക­ത്തില്‍­നിന്നും മ­റ്റു­മെത്തി­യ തീര്‍­ഥാട­കര്‍ താല്‍­ക്കാലിക പര്‍­ണ­ശാ­ലകള്‍ തീര്‍­ക്കു­ന്നത്. ഇ­വി­ടെത്ത­ന്നെ പൂ­ജയും ഭ­ജ­നയും ന­ട­ത്തിയും ഭക്ഷ­ണം പാ­കം ചെ­യ്തും ക­ഴിയു­ന്നു. മട­ക്കം മ­ക­ര­വിള­ക്ക് ദര്‍­ശി­ച്ച ശേ­ഷം മാ­ത്രം. പാ­ല­ക്കാ­ട്ടു­നിന്നും മ­റ്റു­മെത്തി­യ മ­ല­യാ­ളി­ക­ളും ഇ­വി­ടെ കൂ­ട്ട­ത്തോ­ടെ ത­മ്പ­ടി­ച്ചി­ട്ടുണ്ട്. കൊ­ച്ചു മ­ണി­ക­ണ്ഠന്‍­മാരും കൊച്ചു മാ­ളി­ക­പ്പു­റ­ങ്ങളും സ­മാ­ന­ത­ക­ളില്ലാത്ത കാ­ന­ന ക്ഷേ­ത്ര­ത്തി­ലേക്കുള്ള തീര്‍­ഥാട­നം ഒ­രു വ­ന­യാ­ത്ര പോ­ലെ ആ­സ്വ­ദി­ക്കു­ക­യാ­ണ്. പാ­ണ്ടി­ത്താ­വ­ള­ത്തി­ല്‍ ത­മ്പടി­ച്ച തീര്‍­ഥാ­ട­കര്‍­ക്ക് പു­ണ്യ­തീര്‍­ഥമാ­യ ഉ­രല്‍­ക്കു­ഴി­യുടെ ജ­ലധാര അ­നു­ഗ്ര­ഹ­മാ­വുന്നു. മ­ക­ര­ജ്യോ­തി ദര്‍ശ­നം ല­ഭിക്കുന്ന സ­ന്നി­ധാ­ന­ത്തെ കൊ­പ്ര­ക്ക­ള­ത്തി­ന് സ­മീ­പം താല്‍­ക്കാലി­ക പ­ന്ത­ലു­കളില്‍ കടു­ത്ത വെ­യി­ലി­നെ അ­വ­ഗ­ണി­ച്ചാണ് ഭ­ക്­തര്‍ ത­മ്പ­ടി­ച്ചി­രി­ക്കു­ന്നത്. മ­ക­ര­ജ്യോ­തി­ക്ക് കൂ­ടു­തല്‍ തീര്‍­ഥാ­ട­ക­രെ­ത്തു­മ്പോള്‍ ദേ­വ­സ്വം ബോര്‍ഡും വിവി­ധ വ­കു­പ്പു­കളും അ­ത് നേ­രി­ടാനു­ള്ള ഒ­രു­ക്ക­ങ്ങള്‍ ഏര്‍­പ്പെ­ടു­ത്തി­ക്ക­ഴിഞ്ഞു

മക­ര­വി­ളക്ക് ശുദ്ധി­ക്രി­യ­കള്‍ 13 നും 14 നും

മകര­വി­ള­ക്കിന് മഹോ­ത്സ­വ­ത്തിന്് മുന്നോ­ടി­യാ­യുള്ള വിവിധ ശുദ്ധി­ക്രി­യ­കള്‍ ജനു­വരി 13 നും 14 നും സന്നി­ധാ­നത്ത് നട­ത്തും. 13 ന് വൈകീട്ട് പ്രാസാ­ദ­ശു­ദ്ധി, രാക്ഷോ­ഘ്‌ന­ഹോ­മം, വാസ്തു­ഹോമം, വാസ്തു­ബ­ലി, വാസ്തു­ക­ല­ശം, അസ്ത്ര­ക­ല­ശം, വാസ്തു­പു­ണ­്യാഹം, അത്താ­ഴ­പൂജ എന്നിവ കഴിഞ്ഞ് ഹരി­വ­രാ­സനം പാടി നട­യ­ട­യ്ക്കും.

14 ന് രാവിലെ ബിംബ­ശു­ദ്ധി­ക്രി­യ­കള്‍ ആരം­ഭി­ക്കും. ചതു:­ശു­ദ്ധി, ധാര, പഞ്ച­ഗ­വ­്യം, പഞ്ച­കം, 25 കല­ശം എന്നിവ ഉണ്ടാ­യി­രി­ക്കും. മക­ര­വി­ളക്ക് ദിവ­സ­മായ മകരം ഒന്നിന് (ജ­നു­വരി 15) വെളു­പ്പിന് ഒരു മണിക്ക് നട­തു­റ­ക്കും. തുടര്‍ന്ന് തിരു­വി­താം­കൂര്‍ രാജ­വം­ശ­ത്തി­ന്റെ ആസ്ഥാ­ന­മായ തിരു­വ­ന­ന്ത­പുരം കവ­ടി­യാര്‍ കൊട്ടാ­ര­ത്തില്‍ നിന്ന് കൊണ്ടു­വ­രുന്ന നെയ്യ് അയ്യ­പ്പ­സ­്വാ­മിക്ക് അഭി­ഷേകം ചെയ്യും. തുടര്‍ന്ന് 1.27 ന് മക­ര­സം­ക്രമ പൂജ നടത്തി രണ്ട് മണിക്ക് നട­യ­ട­യ്ക്കും. തുടര്‍ന്ന് പതി­വ് പോലെ മൂന്ന് മണിക്ക് നട­തു­റ­ക്കും.

മക­ര­വി­ളക്ക് ദിവസം മുതല്‍ ജനു­വരി 19 വരെ തുടര്‍ച്ച­യായി അഞ്ചു­ദി­വസം എഴു­ന്നെ­ള്ളത്ത് നട­ത്തും. മാളി­ക­പ്പു­റത്തമ്മയെ ആന­പ്പു­റ­ത്തേറ്റി പതി­നെ­ട്ടാം­പ­ടി­യുടെ മുന്‍വ­ശ­ത്തു­കൂടി ഒരു പ്രദ­ക്ഷിണം വച്ച് തിരികെ മാളി­ക­പ്പു­റ­ത്തേക്ക് പോകും. അഞ്ചാം ദിവ­സമായ ജനു­വരി 19 ന് മാളി­ക­പ്പു­റ­ത്ത­മ്മ­യുടെ എഴു­ന്നെ­ള്ളത്ത് ശരം­കു­ത്തി­വരെ നീളും. തുടര്‍ന്ന് രാത്രി തിരി­ച്ചെ­ത്തും. എന്നും സന്ധ­്യ­ദീ­പാ­രാ­ധ­നയ്ക്ക് ശേഷ­മാ­യി­രി­ക്കും എഴു­ന്നെ­ള്ളത്ത് നട­ക്കു­ക. 20 ന് രാത്രി 10 മണി­ക്കാണ് മാളി­ക­പ്പു­റത്ത് ഗുരു­തി­പൂജ. അയ്യപ്പഭക്തന്മാരുടെ ദര്‍ശനം അന്ന് രാത്രി 10 മണിക്ക് അവ­സാ­നി­ക്കും. നെയ്യ­ഭി­ഷേകം 19 ന് രാവിലെ 9.30 വരെ മാത്രമേ ഉണ്ടാ­കൂ. 21 ന് രാവിലെ പന്തളം രാജ­പ്ര­തി­നി­ധി­യുടെ ദര്‍ശ­ന­ത്തോടെ നട­യ­ട­യ്ക്കും. അതോടെ രണ്ട് മാസക്കാലത്തെ ശബ­രി­മല മണ്ഡ­ല­-മ­ക­ര­വി­ളക്ക് മഹോ­ത്സ­വ­ത്തിന് സമാ­പ­ന­മാ­കും.


തിരു­വാ­ഭ­രണ ഘോഷ­യാത്ര ജനു­വരി 13 ന് ഉച്ച ഒന്നിന് തുടങ്ങും

ജനു­വരി 15 (മ­കരം 1) വെള്ളി­യാഴ്ച്ച നട­ക്കുന്ന ശബ­രി­മല ശ്രീധര്‍മ്മ­ശാസ്താ ക്ഷേത്ര­ത്തിലെ മക­ര­വി­ളക്ക് മഹോ­ത്സ­വ­ത്തിന് അയ്യ­പ്പ­സ­്വാ­മി­യുടെ തിരു­വി­ഗ്ര­ഹ­ത്തില്‍ ചാര്‍ത്താ­നുള്ള തിരു­വാ­ഭ­ര­ണവും വഹി­ച്ചു­കൊ­ണ്ടുള്ള ഘോഷയാത്ര ജനു­വരി 13 ന് ഉച്ച ഒരു മണിക്ക് പന്തളം പുത്തന്‍മേ­ട­യില്‍ നിന്ന് ആരം­ഭി­ക്കും. വഴി­നീളെ വിവിധ ക്ഷേത്ര­ങ്ങ­ളി­ലെയും സ്ഥല­ങ്ങ­ളി­ലെയും അയ്യ­പ്പ­ഭ­ക്തന്‍മാ­രുടെ സ്വീ­ക­ര­ണ­ങ്ങള്‍ ഏറ്റു­വാങ്ങി രാത്രി 9 ന് അയി­രൂര്‍ പുതി­യ­കാവ് ക്ഷേത്ര­ത്തില്‍ വിശ്ര­മി­ക്കും.

ജനു­വരി 14 ന് വെളു­പ്പിന് രണ്ട് മണിക്ക് പുതി­യ­കാ­വില്‍ നിന്ന് പുറ­പ്പെട്ട് വൈകീട്ട് ആറ് മണിക്ക് വനം­വ­കുപ്പിന്റെ ളാഹ സത്ര­ത്തി­ലെത്തി വിശ്ര­മി­ക്കും. മക­ര­വി­ളക്ക് ദിവ­സ­മായ 15 ന് രാവിലെ നാല് മണിക്ക് ളാഹ സത്ര­ത്തില്‍ നിന്ന് പുറ­പ്പെട്ട് 9 മണിക്ക് നില­യ്ക്ക­ലി­ലെ­ത്തും. ഉച്ചയ്ക്ക് ഒരു മണി­യോടെ വലി­യ­ന­വ­ട്ടത്ത് എത്തുന്ന തിരു­വാ­ഭ­ര­ണ­ഘോ­ഷ­യാ­ത്രയെ പമ്പ ദേവ­സ്വം അഡ്മി­നി­സ്‌ട്രേ­റ്റീവ് ഓഫീ­സര്‍, പമ്പ ദേവ­സ്വം സ്‌പെഷ­്യല്‍ ഓഫീ­സര്‍ എന്നി­വര്‍ ചേര്‍ന്ന് സ്വീ­ക­രി­ക്കും. 2.30 ന് ചെറി­യാ­ന­വട്ടം, നീലി­മല,അ­പ്പാ­ച്ചി­മേട് വഴി വൈകിട്ട് 4 മണിക്ക് ശരം­കു­ത്തി­യി­ലെ­ത്തും.

ശരം­കു­ത്തി­യില്‍ വച്ച് ശബ­രി­മല എക്‌സി­ക­്യൂ­ട്ടീവ് ഓഫീ­സ­റുടെ നേതൃ­ത­്വ­ത്തി­ലുള്ള സംഘം തിരു­വാ­ഭ­രണ ഘോഷ­യാ­ത്രയെ സ്വീ­ക­രിച്ച് സന്നി­ധാ­ന­ത്തേക്ക് ആന­യി­ക്കും. കൊടി­മ­ര­ച്ചു­വ­ട്ടില്‍ വച്ച് ദേവ­സ്വം വകുപ്പ് മന്ത്രി വി.­എസ് ശിവ­കു­മാര്‍, ദേവ­സ്വം ബോര്‍ഡ് പ്രസി­ഡന്റ് പ്രയാര്‍ ഗോപാ­ല­കൃ­ഷ്ണന്‍, മെംബര്‍മാര്‍, പോലീസ് അധി­കാ­രി­കള്‍, അയ്യ­പ്പ­സേ­വാ­സംഘം പ്രവര്‍ത്ത­കര്‍ എന്നി­വര്‍ ചേര്‍ന്ന് സ്വീ­ക­രി­ക്കും. സോപാ­നത്ത് വച്ച് തന്ത്രിയും മേല്‍ശാ­ന്തിയും ചേര്‍ന്ന് തിരു­വാ­ഭ­ര­ണ­പേ­ടകം ഏറ്റു­വാ­ങ്ങി ശ്രീകോ­വി­ലി­നു­ള്ളില്‍ കൊണ്ടു­പോയി അയ്യ­പ്പ­സ­്വാ­മിക്ക് ചാര്‍ത്തി സന്ധ്യാ ദീപാ­രാ­ധന നട­ത്തു­ന്ന­തോടെ പൊന്ന­മ്പ­ല­മേ­ട്ടില്‍ മക­ര­ജേ­്യാതി തെളി­യും.

പുല്ലു­മേ­ട്ടില്‍ ഇ.ഡി.സി­യു­ടെ സഹാ­യ കേ­ന്ദ്രങ്ങള്‍

മ­ക­ര ജ്യോ­തി­യു­ടെ സു­ഖ­ദര്‍­ശ­ന­ത്തി­നാ­യി ഭ­ക്­ത­ജന­ങ്ങള്‍ കൂ­ടു­ത­ലാ­യെത്തു­ന്ന പുല്ലു­മേട്ടില്‍ വ­നം­വ­കു­പ്പിന്‍െ­റ കീഴില്‍ പ്ര­വര്‍­ത്തിക്കു­ന്ന ഇക്കോ ഡ­വ­ല­പ്‌­മെന്‍­റ് ക­മ്മി­റ്റി­കള്‍ (ഇ.ഡി.സി) ജ­നു­വ­രി 13 (ബുധന്‍) മുതല്‍ സഹാ­യ കേ­ന്ദ്ര­ങ്ങള്‍ തു­റ­ക്കും. ല­ഘു­ഭ­ക്ഷണ­ങ്ങള്‍ വില്‍ക്കു­ന്ന കേ­ന്ദ്ര­ങ്ങള്‍ പോ­ടന്‍­പ്ലാ­വിലും ക­ഴു­തു­ക്കു­ഴി­യി­ലു­മാ­ണ് പ്ര­വര്‍­ത്തി­ക്കുക

സംഗീ­ത­സു­ധ­യി­ല­ലിഞ്ഞ് സന്നി­ധാനം

സന്നി­ധാനം ശ്രീ ധര്‍മ്മ ശാസ്താ ഓഡി­റ്റോ­റി­യ­ത്തില്‍ വിവി­ധ ­രാ­ഗ­ങ്ങ­ളില്‍ സംഗീത സുധ­യൊഴു­കി­യെ­ത്തി­യ­പ്പോള്‍ ഗാന­ത്തി­ല­ലി­ഞ്ഞു ചേര്‍ന്നു അയ്യപ്പ സന്നിധി.കാഞ്ചി കാമ­കോടി ആസ്ഥാന വിദ്വാന്‍ പെരു­മ്പുഴ പ്രമോദും സംഘ­വു­മാണ് ആസ്വാ­ദ­കരെ ആന­ന്ദ­ത്തി­ലാ­റാ­ടി­ച്ച­ത്. ­ശ­ബ­രീശ സന്നി­ധി­യില്‍ ഒമ്പതാം തവ­ണ­യാണ് സംഗീ­താ­ധ്യാ­പ­ക­നായ ഈ കലാ­കാ­രന്റെ സംഗീത സദ­സ്സ്. ഹംസ­ധ്വനി രാഗ­ത്തില്‍ ആല­പിച്ച വാതാപി ഗണ­പതേ എന്ന ഗാന­ത്തോ­ടെ­യാണ് സംഗീ­താര്‍ച്ചന ആരം­ഭി­ച്ച­ത്. ­കാ­നഡ രാഗ­ത്തിലെ പ്രസി­ദ്ധ­മായ അലൈ പായുതേ കണ്ണാ എന്ന ഗാനവും മോഹന രാഗ­ത്തിലെ ശരണം ശരണം കലി­യുഗവരദാ, രേ­വതി രാഗ­ത്തിലെ ഓം ശംഭോ ശിവ ശംഭോ എന്ന് ശിവ സ്തുതി­യു­മെല്ലാം തിങ്ങി നിറഞ്ഞ സന്നി­ധാ­നത്തെ ഭക്തര്‍ നിറഞ്ഞ മനസ്സോടെയാണ് സ്വീക­രി­ച്ച­ത്.­ ശബ­രി­ഗി­രീ­ശരാ സൗഭാഗ്യ ദായകാ ശരണം തവ ചരണം തുടങ്ങി നിര­വധി പ്ര­സിദ്ധങ്ങളായ അയ്യ­പ്പ­ഭക്തി ഗാന­ങ്ങ­ളും വിഷ്ണു, ­ശി­വ,­ മു­രു­ക,­ ദേവീ ദേവ സ്തുതി­കളും അവ­ത­രി­പ്പി­ച്ചു. ഇരു­പത് വര്‍ഷ­മായി സംഗീ­ത­രം­ഗത്ത് അറി­യ­പ്പെ­ടുന്ന ഇദ്ദേഹത്തിന് 2004 ല്‍ കാഞ്ചി കാമ­കോടി ആസ്ഥാന വിദ്വാന്‍ അവാര്‍ഡ് ലഭി­ച്ചിട്ടു­ണ്ട്.­ ഗു­രു­വാ­യൂര്‍ ക്ഷേത്ര­ത്തില്‍ നിര­വധി തവണ സംഗീത സദസ്സ് അവ­ത­രി­പ്പി­ച്ചിട്ടു­ണ്ട്. കൊച്ചിന്‍ ബാല­കൃഷ്ണ കമ്മത്ത് മ്യദം­ഗ­ത്തി­ലും,­കു­ഴി­മ­തി­ക്കാട് പി.­റ്റി.­ര­ജ­ത­ലാല്‍ വയ­ലി­നി­ലും,­ പ­റ­വൂര്‍ ഗോപ­കു­മാര്‍ മുഖര്‍ശം­ഖിലും പക്ക­മേ­ള­മൊ­രു­ക്കി.
മക­ര­വി­ള­ക്കിന് തീര്‍­ഥാ­ട­ക പ്ര­വാ­ഹം തു­ടങ്ങി; പര്‍­ണ­ശാല­കള്‍ ഉ­യര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക