Image

എന്ന് നിന്റെ മൊയ്തീന്‍ ഫെയിം ടൊവിനോ തോമസ് അച്ഛനായി

Published on 12 January, 2016
എന്ന് നിന്റെ മൊയ്തീന്‍ ഫെയിം ടൊവിനോ തോമസ് അച്ഛനായി

എന്ന് നിന്റെ മൊയ്തീന് ശേഷം ടൊവിനോ തോമസ് എന്നൊരു താരോദയം കൂടെ മലയാള സിനിമയില്‍ സംഭവിച്ചു കഴിഞ്ഞു. തരംഗമായ അപ്പുവേട്ടന്‍ എന്ന കഥാപാത്രത്തിന് ശേഷം ചാര്‍ലിയിലും, സ്‌റ്റൈലിലും ടൊവിനോ തിളങ്ങി.
ഈ സന്തോഷത്തിനിടെ പുതിയൊരു സന്തോഷം കൂടെ നടന്‍ പങ്കുവയ്ക്കുകയാണ്. ടൊവിനോ തോമസ് അച്ഛനായി. തനിക്കൊരു പെണ്‍കുഞ്ഞ് ജനച്ച സന്തോഷം ഫേസ്ബുക്കിലൂടെ ടൊവിനോ അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

2014 ഒക്ടോബര്‍ 25 നാണ് ടൊവിനോ തോമസിന്റെയും ലിഥിയയുടെയും വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു. എബിസിഡി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ടൊവിനോ തോമസിന് കരിയര്‍ ബ്രേക്ക് നല്‍കിയത് എന്ന് നിന്റെ മൊയ്തിനിലെ അപ്പുവേട്ടന്‍ എന്ന കഥാപാത്രമാണ്. ഇപ്പോള്‍ സ്‌റ്റൈല്‍ എന്ന ചിത്രം റിലീസായി. ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ച വില്ലന്‍ വേഷത്തിന് ഏറെ പ്രശംസയും ലഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക