Image

'പാവാട'യില്‍ ജയസൂര്യ ആലപിച്ച ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

Published on 12 January, 2016
'പാവാട'യില്‍ ജയസൂര്യ ആലപിച്ച ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു
ജനുവരി 12, 2016, കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബൽ ആയ Muzik247പൃഥ്വിരാജ്‌ സുകുമാരൻ നായകനാകുന്ന 'പാവാട'യുടെ ദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'ജോയ് സോങ്ങ്' എന്ന പേരിൽ ശ്രദ്ധേയമായ "കുരുത്തക്കേടിന്റെ കൂടാണേ" എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ജയസൂര്യയാണ്. ഹരിനാരായണൻ ബി കെയുടെ വരികൾക്ക് എബി ടോം സിറിയക്ക് ഈണം പകർന്നിരിക്കുന്നു. 

ഒഫീഷ്യൽ സോങ്ങ് വീഡിയോ Muzik247ന്റെ യൂട്യൂബ് ചാനലിൽ കാണാൻ: 
https://www.youtube.com/watch?v=pkvRVevhDQ

ജി.മാര്‍ത്താണ്ഡന്‍ സംവിധാനം നിർവഹിച്ച 'പാവാട'യുടെ കഥ ഒരുക്കിയിരിക്കുന്നത് ബിപിൻ ചന്ദ്രനും ഷിബിൻ ഫ്രാൻസിസുമാണ്പൃഥ്വിരാജ്‌ സുകുമാരൻമിയഅനൂപ്‌ മേനോൻനെടുമുടി വേണുമണിയൻപിള്ള രാജു തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിംഗ് ജോണ്‍ കുട്ടിയും ഛായാഗ്രഹണം പ്രദീപ്‌ നായരുമാണ്Muzik247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. മണിയൻപിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിർമ്മിച്ച ഈ ചിത്രം ആന്റോ ജോസഫ്‌ ഫിലിം കമ്പനി പ്രദർശത്തിനെത്തിക്കുന്നുജനുവരി 15നാണ് റിലീസ്.

Muzik247നെ കുറിച്ച്:
കഴിഞ്ഞ മൂന്ന് വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബൽ ആണ് Muzik247. അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247നാണ്. പ്രേമംബാംഗ്ലൂർ ഡെയ്‌സ്ചാർലിഹൗ ഓൾഡ്‌ ആർ യു,  ഇയോബിന്റെ പുസ്തകംവിക്രമാദിത്യൻസപ്തമ ശ്രീ തസ്കരാഃഒരു വടക്കൻ സെൽഫി  എന്നിവയാണ് ഇവയിൽ ചിലത്.
'പാവാട'യില്‍ ജയസൂര്യ ആലപിച്ച ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക