Image

മലപ്പുറം മദ്യദുരന്തം: സുപ്രധാനരേഖ എക്‌സൈസ് വകുപ്പ് മുക്കി

Published on 21 January, 2012
മലപ്പുറം മദ്യദുരന്തം: സുപ്രധാനരേഖ എക്‌സൈസ് വകുപ്പ് മുക്കി
തിരുവനന്തപുരം: മലപ്പുറം മദ്യദുരന്തവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ എക്‌സൈസ് വകുപ്പ് ജുഡീഷ്യല്‍ കമ്മിഷനു കൈമാറിയിരുന്നില്ലെന്നു വ്യക്തമായി. മദ്യദുരന്തമുണ്ടാകുമെന്നു മുന്നറിയിപ്പ് നല്‍കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മുക്കിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

മലപ്പുറം പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ നാലു ജില്ലകളില്‍ മദ്യദുരന്തത്തിനു സാധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാജക്കള്ള് മിക്‌സിങ് കേന്ദ്രങ്ങളുടെ സ്ഥലവും വില്‍ക്കുന്ന ഷാപ്പുകളുടെ നമ്പരും സൂചിപ്പിച്ചിരുന്നു. സ്പിരിറ്റ് ചേര്‍ത്ത വ്യാജക്കള്ള് വ്യാപകമായി വിറ്റഴിക്കുന്നുവെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നല്‍കുന്ന റിപ്പോര്‍ട്ട് ദുരന്തത്തിന് 19 ദിവസം മുമ്പാണ് എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക