Image

ഇറാനെതിരെയുള്ള സൈനികനീക്കത്തിനെതിരെ സര്‍ക്കോസിയുടെ മുന്നറിയിപ്പ്

Published on 21 January, 2012
ഇറാനെതിരെയുള്ള സൈനികനീക്കത്തിനെതിരെ സര്‍ക്കോസിയുടെ മുന്നറിയിപ്പ്
പാരീസ്: ഇറാന്റെ ആണവപദ്ധതികള്‍ക്കെതിരെ വിദേശശക്തികള്‍ നടത്തുന്ന ഏതു തരത്തിലുള്ള സൈനികനീക്കവും മധ്യേഷ്യയെ യുദ്ധത്തിലേക്കും കലാപത്തിലേക്കും നയിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി. ഇറാനില്‍ വിദേശ സൈനികഇടപെടല്‍ ഒഴിവാക്കാന്‍ ഫ്രാന്‍സ് പരമാവധി ശ്രമിക്കുമെന്നും പാരീസില്‍ മുതിര്‍ന്ന നയതന്ത്രപ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കവേ സര്‍ക്കോസി വ്യക്തമാക്കി.

സൈനികനീക്കത്തിനു പകരം ഇറാനെതിരേ ശക്തമായ ഉപരോധമാണു വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈനികനീക്കം ഒരുവിധത്തിലും പ്രശ്‌നപരിഹാരമല്ല. മധ്യേഷ്യയിലും ചിലപ്പോള്‍ ലോകമാകെയും യുദ്ധവും കുഴപ്പവും സൃഷ്ടിക്കാന്‍ മാത്രമേ ഇതുപകരിക്കൂ. -സര്‍ക്കോസി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക