Image

മുസ്ലിംകള്‍ക്കിടയില്‍ അരക്ഷിതബോധം സൃഷ്ടിക്കാന്‍ നീക്കമെന്ന് കുഞ്ഞാലിക്കുട്ടി

Published on 21 January, 2012
മുസ്ലിംകള്‍ക്കിടയില്‍ അരക്ഷിതബോധം സൃഷ്ടിക്കാന്‍ നീക്കമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‌ലിം സമുദായം ഭരണകൂടത്താല്‍ വേട്ടയാടപ്പെടുന്നു എന്ന് പ്രചരിപ്പിച്ച് സമുദായത്തിനകത്ത് അരക്ഷിതബോധം സൃഷ്ടിക്കാനാണ് ചില ശക്തികളുടെ നീക്കമെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഈ പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സംസ്ഥാനത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

മുസ്‌ലിംലീഗിന് ഭരണപങ്കാളിത്തമുള്ള കാലത്തോളം ഇവിടെ ഒരു സമുദായവും പീഡിപ്പിക്കപ്പെടുകയോ പ്രീണിപ്പിക്കപ്പെടുകയോ ഇല്ല. അത്തരം നിലപാടുകളെ മുസ്‌ലിംലീഗ് പിന്തുണക്കില്ല. കേരളത്തിന്റെ സാമുദായികാന്തരീക്ഷം ഇന്ത്യക്ക് മുഴുവന്‍ മാതൃകയായി നിലകൊണ്ടത് ഇവിടെ എല്ലാവിഭാഗം ജനങ്ങള്‍ക്കുമുള്ള സുരക്ഷിത ബോധമാണ്. ഈ സുരക്ഷിതത്വബോധം ഇല്ലായ്മചെയ്ത് സാഹചര്യം അനുകൂലമാക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളാണ് നിറം പിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം വിവാദങ്ങള്‍ ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ മാത്രമെ സഹായിക്കൂ. മാധ്യമങ്ങള്‍ നമ്മുടെ നാടിന്റെ നന്‍മയും പുരോഗതിയുമാണ് കാംക്ഷിക്കേണ്ടതെന്നും അതനുസരിച്ചുള്ള നിലപാടുകളാണ് കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക