Image

ലിജോ ജോസ് പെല്ലിശേരി വിവാഹിതനായി

Published on 11 January, 2016
ലിജോ ജോസ് പെല്ലിശേരി വിവാഹിതനായി
സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി വിവാഹിതനായി. ചാലക്കുടി സെന്റ് മേരീസ് പള്ളിയില്‍ വച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. തിരുവനന്തപുരം പോങ്ങുമൂട് സ്വദേശി ജാസ്മിനാണ് വധു. ജെയിംസ് എ ജോണിന്റെ പാന്‍സി സെബാസ്റ്റ്യന്റെയും മകളാണ് ജാസ്മിന്‍.  പ്രമുഖ നടന്‍ ജോസ് പെല്ലിശേരിയുടെയും ലില്ലി ജോസിന്റെ മകനായ ലിജോ ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തുന്നത്. നായകന്‍ ആണ് ആദ്യ സിനിമ.  സിറ്റി ഓഫ് ഗോഡ്,ആമേന്‍, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളാണ് ലിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക