Image

നിരോധിക്കപ്പെട്ട എഴുത്തുകാരെ വീരന്മാരായി ചിത്രീകരിക്കരുതെന്ന് ചേതന്‍ ഭഗത്

Published on 21 January, 2012
നിരോധിക്കപ്പെട്ട എഴുത്തുകാരെ വീരന്മാരായി ചിത്രീകരിക്കരുതെന്ന് ചേതന്‍ ഭഗത്
ജയ്പൂര്‍: നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ രചയിതാക്കളെ വീരന്മാരായി ചിത്രീകരിക്കരുതെന്ന് പ്രശസ്തഎഴുത്തുകാരന്‍ ചേതന്‍ ഭഗത്. 'നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ ജനങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. മുസ്‌ലിങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. ആരെയും നിരോധിക്കണമെന്ന് എനിക്ക് അഭിപ്രായമില്ല.പക്ഷേ, അവരെ നമ്മള്‍ വീരന്മാരായി വാഴ്ത്തരുത്'- ചേതന്‍ ഭഗത് പറഞ്ഞു. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വധഭീഷണിയെത്തുടര്‍ന്ന് പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി സാഹിത്യോത്സവത്തില്‍ പങ്കെടുക്കില്ലെന്ന് അറിയച്ചതിന് പിന്നാലെയാണ് ഭഗതിന്റെ പ്രസ്താവന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക