Image

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായവുമായി കാവ്യ

Published on 11 January, 2016
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായവുമായി കാവ്യ
കാസര്‍ക്കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതതര്‍ക്ക് സഹായഹസ്തവുമായി നടി കാവ്യാമാധവന്‍. ദുരിത ബാധിതരുടെ പുരധിവാസവുമായി ബന്ധപ്പെട്ട സഹായനിധിയിലേക്കാണ് കാവ്യാമാധവനും സഹായവുമായി എത്തിയത്. ദുരിതബാധിതര്‍ക്ക് ഒരുലക്ഷം രൂപയാണ് സാമ്പത്തിക സഹായമായി നല്‍കിയത്.
കാസര്‍ക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഭരണകൂടത്തിന്റെ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പദ്ധതിയിലേക്കാണ് സഹായം നല്‍കിയത്. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് നടിയില്‍ നിന്നും സ്വീകരിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പുന്ന പദ്ധതിയില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കണമെന്നത് ഏറെകാലത്തെ തന്റെ ആഗ്രഹമാണെന്ന് താരം പറയുന്നു. കാസര്‍ക്കോടുകാരി എന്ന നിലയില്‍ താന്ര്‍റെ കടമയാണ് കാണുന്നതെന്നും കാവ്യ പറഞ്ഞു.

തന്നെക്കൊണ്ട് കഴിയുന്ന എല്ലാ സഹായങ്ങളും ഇനിയും ചെയ്യുമെന്ന് കാവ്യാമാധവന്‍ ഉറപ്പു നല്‍കി. മറ്റുള്ളവര്‍ക്ക പ്രേരണയാവട്ടെന്നുകൂടി കരുതിയാണ് ചടങ്ങില്‍ വച്ച് തുക കൈമാറിയതെന്നും താരം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക