Image

ഡാളസ് കാത്തലിക്ക് ഫൗണ്ടേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് 200,000 ഡോളര്‍ സംഭാവന നല്‍കി

പി.പി.ചെറിയാന്‍ Published on 11 January, 2016
ഡാളസ് കാത്തലിക്ക് ഫൗണ്ടേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് 200,000 ഡോളര്‍ സംഭാവന നല്‍കി
ഡാളസ്: ഡാളസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക്ക് ഫൗണ്ടേഷന്‍ ഡാളസ് കാത്തലിക്ക് ഡയോസീസ് ദുരിതാശ്വാസ നിധിയിലേക്ക് 200,000 ഡോളറിന്റെ ഗ്രാന്റ് നല്‍കി.

ഡാളസ് കൗണ്ടിയിലെ ഗാര്‍ലന്റ്, റോളലറ്റ്, സണ്ണിവെയ്ല്‍ സിറ്റികളില്‍ ഡിസംബര്‍ 26ന് വീശിയടിച്ച ചുഴലിക്കാറ്റ് 11 പേരുടെ മരണത്തിനും, 1 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളുമാണ് വരുത്തിവെച്ചത്.

വീടുകള്‍ പൂര്‍ണ്ണമായോ, ഭാഗീകമായോ നഷ്ടപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നതിന് ഈ തുക നല്‍കുമെന്ന ഡാളസ് ബിഷപ്പ് കെവിന്‍ ജൊഫാരല്‍ പറഞ്ഞു. ഗ്രാന്റ് നല്‍കിയ കാത്തലിക്ക് ഫൗണ്ടേഷന്‍ ഭാരവാഹികളോടു പ്രത്യേകം കൃതജ്ഞതയുണ്ടെന്നും ബിഷപ്പു കൂട്ടിചേര്‍ത്തു.
പ്രകൃതി ദുരന്തത്തില്‍ കഷ്ടമനുഭവിക്കുന്നവരെ ചെറിയ തോതിലെങ്കിലും സഹായിക്കുവാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്ന് കാത്തലിക്ക് ഫൗണ്ടേഷന്‍ പ്രസിഡന്റും സി.ഇ.ഒ.യുമായ മാറ്റ് ക്രാമര്‍ പറഞ്ഞു.

ഡാളസ് കാത്തലിക്ക് ഡയോസീസിലെ അംഗങ്ങള്‍ 10 ഡോളര്‍ വീതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് നേരത്തെ ബിഷപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡാളസ് കാത്തലിക്ക് ഡയോസീസിന്റെ ദുരിതാശ്വാസ നിധിശേഖരം മറ്റു മതവിഭാഗങ്ങള്‍ക്ക് ഒരു മാതൃകയും, വെല്ലുവിളിയുമാണ്. ഇതിന് മുമ്പ് യൂണിഫെഡ് വേള്‍ഡ് മലായളീ കൗണ്‍സില്‍ പുതുവത്സരാഘോഷങ്ങള്‍ മാറ്റിവെച്ച് അതിനായി കരുതിവെച്ചിരുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് പ്രശംസനീയ മാതൃകയായിരുന്നു.

ഡാളസ് കാത്തലിക്ക് ഫൗണ്ടേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് 200,000 ഡോളര്‍ സംഭാവന നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക