Image

റുഷ്ദിക്ക് വധഭീഷണിയുണ്ടായിരുന്നതായി അറിയില്ലെന്ന് പോലീസ്

Published on 21 January, 2012
റുഷ്ദിക്ക് വധഭീഷണിയുണ്ടായിരുന്നതായി അറിയില്ലെന്ന് പോലീസ്
മുംബൈ: വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് വധഭീഷണി ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്ന് മുംബൈ പോലീസ്. മുസ്‌ലീം തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് സല്‍മാന്‍ റുഷ്ദി ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. 

തന്നെ വധിക്കുന്നതിന് മുംബൈ അധോലോകത്തിലെ വാടക കൊലയാളികള്‍ ഇറങ്ങിയിട്ടുണെ്ടന്ന് രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചുവെന്നു അതിനെ തുടര്‍ന്നാണ് ജയ്പൂരിലേക്ക് വരുന്നില്ലെന്ന തീരുമാനം കൈക്കൊണ്ടതെന്നും ചൂണ്ടിക്കാട്ടി റുഷ്ദി ഇന്നലെ സംഘാടകര്‍ക്ക് കത്തയച്ചിരുന്നു. തങ്ങള്‍ക്ക് ലഭിക്കാത്ത ഒരു വിവരം മറ്റൊരാളോട് എങ്ങനെ പങ്കുവയ്ക്കുമെന്നായിരുന്നു ഇതു സംബന്ധിച്ച് മുംബൈ ഡിജിപി സുബ്രഹ്മണ്യം ചോദിച്ചത്. അതേസമയം രാജസ്ഥാന്‍ പൊലീസിന് ഇതു സംബന്ധിച്ച എന്തെങ്കിലും വിവരം ഉണ്ടായിരുന്നതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക