Image

ഗോത്ര വിദ്യാര്‍ഥിയെ കൊണ്ട് മദ്ധ്യപ്രദേശ് മന്ത്രിയുടെ ഷൂ ലേസ് കെട്ടിച്ചത് വിവാദമാവുന്നു

Published on 21 January, 2012
ഗോത്ര വിദ്യാര്‍ഥിയെ കൊണ്ട് മദ്ധ്യപ്രദേശ് മന്ത്രിയുടെ ഷൂ ലേസ് കെട്ടിച്ചത് വിവാദമാവുന്നു
ഭോപ്പാല്‍: മധ്യപ്രദേശില്‍ സഹകരണ മന്ത്രി ഗൗരിശങ്കര്‍ ബിസെന്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിയെ കൊണ്ട് തന്റെ ഷൂസിന്റെ ലേസ് കെട്ടിച്ചത് വിവാദമാകുന്നു. ചിന്ദ്വാരയില്‍ ഒരു റോഡിന്റെ ശിലാസ്ഥാപന ചടങ്ങിനിടെ കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ് കൂടി പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു സംഭവം. ടെലിവിഷന്‍ ചാനലുകള്‍ ഈ ദൃശ്യം പകര്‍ത്തി സംപ്രേഷണം ചെയ്തതോടെയാണ് സംഭവം വിവാദമായത്.

ചടങ്ങ് നടന്ന വേദിയില്‍ വച്ചായിരുന്നു ആദ്യ തവണ വിദ്യാര്‍ഥി ഷൂ ലേസ് കെട്ടിക്കൊടുത്തത്. പിന്നീട് ശിലാസ്ഥാപന കര്‍മത്തിന് ശേഷം വീണ്ടും ഒരിക്കല്‍ കൂടി വിദ്യാര്‍ഥിയെ കൊണ്ട് ഷൂ ലേസ് കെട്ടിക്കുകയായിരുന്നു. ചാനലുകള്‍ ഇത് സംപ്രേഷണം ചെയ്തതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രശ്‌നം ഏറ്റെടുക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക