Image

മാര്‍ തെയോ­ഫി­ലോ­സിന്റെ ദേഹ­വി­യോ­ഗ­ത്തില്‍ അനു­ശോ­ചന യോഗം

ബെന്നി പരി­മണം Published on 10 January, 2016
മാര്‍ തെയോ­ഫി­ലോ­സിന്റെ ദേഹ­വി­യോ­ഗ­ത്തില്‍ അനു­ശോ­ചന യോഗം
ന്യൂയോര്‍ക്ക്: കാരു­ണ്യ­ത്തിന്റെ ആള്‍രൂപം കാലം­ചെയ്ത മല­ങ്കര മാര്‍ത്തോമാ സുറി­യാനി സഭ­യുടെ സീനി­യര്‍ സഫ്ര­ഗന്‍ മെത്രാ­പ്പോ­ലീ­ത്ത­യും, ചെങ്ങ­ന്നൂര്‍ -മാ­വേ­ലി­ക്കര ഭദ്രാ­സ­നാ­ധി­പ­നു­മാ­യി­രുന്ന അഭി. ഡോ. സക്ക­റി­യാസ് മാര്‍ തെയോ­ഫി­ലോ­സിന്റെ വേര്‍പാ­ടില്‍ നോര്‍ത്ത് അമേ­രി­ക്ക- യൂറോപ്പ് ഭദ്രാ­സനം അനു­ശോ­ചനം യോഗം ചേരു­ന്നു.

ജനു­വരി പത്തിന് ഞായ­റാഴ്ച ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ദേവാ­ല­യ­ത്തില്‍ വച്ച് വൈകിട്ട് 5 മണിക്കും, 12­-ന് ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ദേവാ­ല­യ­ത്തില്‍ വച്ചു­മാണ് അനു­ശോ­ചന യോഗ­ങ്ങള്‍ നട­ക്കു­ന്ന­ത്. ഇരു യോഗ­ങ്ങ­ളിലും ഭദ്രാ­സ­നാ­ധി­പന്‍ അഭി.­ഡോ. ഗീവര്‍ഗീസ് മാര്‍ തെയോ­ഡോ­ഷ്യസ് എപ്പി­സ്‌കോപ്പ സംബ­ന്ധി­ക്കും. ഭദ്രാ­സ­ന­ത്തിലെ വിവിധ ഇട­വ­ക­ക­ളില്‍ നിന്നായി വൈദീ­ക­രും, സഭാ വിശ്വാ­സി­ക­ളും, ഭദ്രാ­സന കൗണ്‍സില്‍, അസംബ്ലി അംഗ­ങ്ങള്‍, പോഷക സംഘ­ടനാ പ്രതി­നി­ധി­കള്‍ എന്നി­വര്‍ സംബ­ന്ധിച്ച് ദൈവ­ത്തിന്റെ വലിയ ഇട­യന്റെ നഷ്ട­പ്പെ­ട­ലില്‍ അനു­ശോ­ചനം അറി­യിക്കും.

നോര്‍ത്ത് അമേ­രി­ക്ക- യൂറോപ്പ് ഭദ്രാ­സ­ന­ത്തിന്റെ ആദ്യ റസി­ഡന്റ് ബിഷ­പ്പാ­യി­രുന്ന അഭി. സഖ­റി­യാസ് തിരു­മേനി ഭദ്രാ­സ­ന­ത്തിന്റെ വളര്‍ച്ച­യില്‍ പ്രധാന പങ്കു­വ­ഹിച്ച വ്യക്തി­യാ­യി­രു­ന്നു. ആഴ­മാര്‍ന്ന ദൈവ­വി­ശ്വാ­സ­ത്തില്‍ ഊന്നി സഭാ മക്ക­ളില്‍ ആര്‍ദ്രമായ സ്‌നേഹം നല്‍കി പടു­ത്തു­യര്‍ത്തിയ നോര്‍ത്ത് അമേ­രി­ക്കന്‍ ഭദ്രാ­സനം എന്നും തിരു­മേ­നി­യുടെ കരു­ത­ലിന്റെ മഹത്വം രുചി­ച്ച­റി­ഞ്ഞി­ട്ടു­ള്ള­താ­ണ്. ഭദ്രാ­സ­ന­ത്തിന്റെ ചുമ­തല വഹിച്ച 7 വര്‍ഷ­ക്കാലം ദീര്‍ഘ­വീ­ക്ഷ­ണ­ത്തോ­ടു­കൂടി നട­ത്തിയ പ്രവര്‍ത്ത­ന­ങ്ങള്‍ വില­മ­തി­ക്കാ­നാ­വാ­ത്ത­താ­ണ്. ജീവ­കാ­രു­ണ്യ­പ്ര­വര്‍ത്ത­ന­ങ്ങ­ളുടെ അപ്പ­സ്‌തോ­ല­നായി തിരു­മേനി രൂപം­നല്‍കിയ അന­വധി പ്രസ്ഥാ­ന­ങ്ങ­ളി­ലൂടെ കേര­ള­ത്തി­ന­കത്തും പുറത്തും ജീവി­ത­ത്തിന്റെ പുതിയ പ്രതീ­ക്ഷ­കള്‍ കണ്ടെ­ത്തി­യത് അനേ­ക­രാ­ണ്. കഴിഞ്ഞ നാളു­കള്‍ നോര്‍ത്ത് അമേ­രി­ക്കന്‍ ഭദ്രാ­സ­ന­ത്തിന്റെ പ്രധാന പരി­പാ­ടി­ക­ളി­ലെല്ലാം തിരു­മേ­നി­യുടെ അനു­ഗ്ര­ഹീ­ത­മായ സാന്നിധ്യം ആത്മീയ ഉണര്‍വ് നല്ക­ന്ന­താ­യി­രു­ന്നു.­ഭ­ദ്രാ­സനം രൂപീ­കൃ­ത­മാ­യ­തിന്റെ സില്‍വര്‍ ജൂബിലി ആഘോ­ഷി­ച്ച­വേ­ള­യില്‍ മിഡ്‌വെസ്റ്റ് റീജി­യ­ണില്‍ സംഘ­ടി­പ്പിച്ച ഭദ്രാ­സന കൃത­ജ്ഞതാ സമ്മേ­ള­ന­ത്തില്‍ തിരു­മേനി നട­ത്തിയ അനു­ഗ്രഹ പ്രഭാ­ഷണം നോര്‍ത്ത് അമേ­രി­ക്കന്‍ ഭദ്രാ­സ­നത്തെ തിരു­മേനി ആഴ­മായി സ്‌നേഹി­ക്കുന്നു എന്ന് വെളി­വാ­ക്കു­ന്ന­താ­യി­രു­ന്നു. ഭദ്രാ­സന പ്രവര്‍ത്ത­ന­ത്തില്‍ തിരു­മേനി പാകിയ പല പ്രവര്‍ത്ത­ന­ങ്ങളും ഇന്നും അഭി­മാ­ന­ത്തോടെ മാതൃ­കാ­പ­ര­മായി നില്‍ക്കുന്നു. ദൈവ­സ്‌നേ­ഹ­ത്തില്‍ ചാലിച്ച സുദൃഢമായ വ്യക്തി­ബ­ന്ധ­ങ്ങള്‍ തുടര്‍ന്നും അഭി. തിരു­മേനി ഭദ്രാ­സ­ന­ത്തിലെ വിശ്വാസ സമൂ­ഹ­വു­മായി പുലര്‍ത്തി­യി­രു­ന്നു. തിരു­മേനി സ്‌നേഹി­ച്ച, തിരു­മേ­നിയെ സ്‌നേഹിച്ച നോര്‍ത്ത് അമേ­രി­ക്കന്‍ ഭദ്രാ­സനം സ്‌നേഹ­നി­ധി­യായ വത്സല പിതാ­വിന്റെ ദേഹ­വി­യോ­ഗ­ത്തില്‍ ഒന്നായി ദുഖം പങ്കു­വെ­യ്ക്കു­ന്നു.

ഭദ്രാ­സന മീഡിയാ കമ്മി­റ്റി­ക്കു­വേണ്ടി സഖ­റിയ കോശി അറി­യി­ച്ച­താ­ണി­ത്.
മാര്‍ തെയോ­ഫി­ലോ­സിന്റെ ദേഹ­വി­യോ­ഗ­ത്തില്‍ അനു­ശോ­ചന യോഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക