Image

ഹസാരെ സംഘത്തിനു നേരെ ചെരുപ്പേറ്

Published on 21 January, 2012
ഹസാരെ സംഘത്തിനു നേരെ ചെരുപ്പേറ്
ഡെറാഡൂണ്‍: അന്നാ ഹസാരെ സംഘത്തിനു നേരെ ചെരുപ്പേറ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് ഹസാരെ സംഘാംഗങ്ങള്‍ക്ക് നേരെ ചെരിപ്പെറിഞ്ഞത്. വേദിയില്‍ ഹസാരം സംഘാംഗം അരവിന്ദ് കേജരിവാള്‍ പ്രസംഗിച്ചു നില്‍ക്കുമ്പോഴായിരുന്നു സദസ്സില്‍ നിന്ന് ചെരിപ്പെറിഞ്ഞത്.

ചെരിപ്പ് കേജരിവാളിന്റെ ദേഹത്തു കൊണ്ടില്ല. ചെരുപ്പെറിഞ്ഞയാളെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തു. ഹസാരെ സംഘാംഗങ്ങളായ കിരണ്‍ ബേദി, സിസോഡിയ എന്നിവരും വേദിയിലുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഏതെങ്കിലും പാര്‍ട്ടിക്കെതിരെ പ്രചാരണം നടത്തില്ലെന്ന് ഹസാരെ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക