Image

പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു

Published on 09 January, 2016
പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു
ന്യൂഡല്‍ഹി :പ്രവാസി ഇന്ത്യക്കാര്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. വിദേശത്തേക്കു സ്ത്രീകളെ ജോലിക്ക് അയയ്ക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രമാക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ആധാറിനു പുറമെ എല്ലാ പ്രവാസികള്‍ക്കും ഇന്ത്യന്‍ പ്രവാസി പൗരത്വ കാര്‍ഡുകളും നല്‍കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്നും ഇക്കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിദേശ ജോലിക്കു പോകുന്ന സ്ത്രീകള്‍ കബളിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഗവണ്‍മെന്റ് ഏജന്‍സികള്‍ വഴി മാത്രം സ്ത്രീകളെ വിദേശത്തേക്ക് അയയ്ക്കാനുള്ള തീരുമാനമെടുക്കുന്നത്. പ്രവാസി മന്ത്രാലയത്തെ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിനു ശേഷം നടന്ന ആദ്യ സമ്മേളനമായിരുന്നു ഇന്നലത്തേത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ ജനുവരി ഒന്‍പതിനാണു പ്രവാസി ഭാരതീയ സമ്മേളനം നടന്നിരുന്നത്. ഇടവര്‍ഷങ്ങളില്‍ മിനി സമ്മേളനം നടത്താനാണു തീരുമാനം. ഇന്ത്യയുടെ അഭിമാന പദ്ധതികളായ ഡിജിറ്റല്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, ക്ലീന്‍ ഗംഗ, സ്വച്ഛ് ഭാരത് പദ്ധതികളില്‍ പങ്കാളികളാകാന്‍ പ്രവാസി ഇന്ത്യക്കാരെ സുഷമ ക്ഷണിച്ചു.

പ്രവാസി ഇന്ത്യക്കാരുടെ ആറാം തലമുറയെ വരെ വിദേശ ഇന്ത്യക്കാരായി പരിഗണിക്കുന്ന കാര്യത്തിലും പ്രവാസികള്‍ക്ക് സ്വന്തം ഗ്രാമങ്ങളുടെയും വിദ്യാലയങ്ങളുടെയും വികസനത്തിന് സംഭാവന ചെയ്യാന്‍ സഹായിക്കുന്ന ഇന്ത്യ വികസന ഫണ്ട് പുനഃസ്ഥാപിക്കുന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകുമെന്നും സുഷമ പറഞ്ഞു.

പ്രവാസി ഭാരതീയ ദിവസിന്റെ ആദ്യ മിനി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രവാസി സമൂഹത്തോടാണ് മന്ത്രി സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തിയ­ത്.
Join WhatsApp News
നാരദന്‍ 2016-01-10 08:08:12
ഫോക്കാന, ഫോമ , കൂവള്ളുര്‍  ...... ഇതൊരു ചാത്തന്‍  സേവ പോലെ തോന്നുന്നു .ചാത്തന്  പകരം  സാത്താന്‍  തന്നെ വേണോ ? അവിസത്തില്‍  കൂടുതല്‍ കുളം  ആക്കി . North India കാര്‍  വേണ്ടത്  ചെയിതു കൊള്ളും .
ഇത്തരം ഉപദേശം  പൊന്നു സുദിര  ഇവന്മാര്‍ക്  കൊടുക്കല്ലേ !
Sudhir Panikkaveetil 2016-01-10 05:19:11
പ്രവാസിയും കുടിയേറ്റക്കാരനും തമ്മിലുള്ള (expatriate and immigrant)
വ്യത്യാസം വിശദീകരിക്കത്തേടത്തോളം കാലം
അമേരിക്കൻ മലയാളികൾ അവർക്കാവശ്യമില്ലാത്ത
കുരിശ്ശ് ചുമക്കേണ്ടി വരും. ഫൊക്കാന, ഫോമ, ശ്രീ തോമസ് കൂവ്വള്ളൂർ തുടങ്ങിയവർ ഇക്കാര്യം
ശ്രദ്ധിക്കുമെന്ന് കരുതുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക