Image

മകര­വി­ള­ക്ക്; ശബ­രി­മലയില്‍ വിപു­ല­മായ സുര­ക്ഷാ­ക്ര­മീ­ക­ര­ങ്ങള്‍

അനില്‍ പെണ്ണു­ക്കര Published on 09 January, 2016
മകര­വി­ള­ക്ക്; ശബ­രി­മലയില്‍ വിപു­ല­മായ സുര­ക്ഷാ­ക്ര­മീ­ക­ര­ങ്ങള്‍
മക­ര­വി­ളക്ക് ഒരു­ക്ക­ങ്ങള്‍ വില­യി­രു­ത്തു­ന്ന­തി­നായി തിരു­വി­താംകൂര്‍ ദേവ­സ്വം ബോര്‍ഡ് പ്രസി­ഡന്റ് പ്രയാര്‍ ഗോപാ­ല­കൃ­ഷ്ണനും മറ്റ് ഉന്നത ഉദേ­്യാ­ഗ­സ്ഥരും പുല്ലു­മേ­ട്, പഴ­യ ­സ­ത്രം, പുതി­യ ­സ­ത്രം, പാഞ്ചാ­ലി­മേട് എന്നി­വി­ട­ങ്ങള്‍ സന്ദര്‍ശി­ച്ചു. ഇവി­ട­ങ്ങ­ളില്‍ ദേവ­സ്വം ബോര്‍ഡിനുള്ള വസ്തു­ക്കള്‍ സംര­ക്ഷി­ക്കു­ന്ന­തിനും തീര്‍ത്ഥാ­ട­കര്‍ക്ക് പ്രയോ­ജ­ന­ക­ര­മായ രീതി­യില്‍ പദ്ധ­തി­കള്‍ നട­പ്പാ­ക്കു­ക­യെ­ന്ന­തു­മാണ് പ്രധാന തീരു­മാ­ന­ങ്ങള്‍. തീര്‍ത്ഥാ­ട­കര്‍ക്ക് സുരക്ഷാ­ സംവി­ധാ­ന­ങ്ങള്‍ ഏര്‍പ്പെ­ടു­ത്തു­ന്ന­തിനും പര­മ്പ­രാ­ഗത കാന­ന­പാ­ത­യില്‍ ഔഷ­ധ­കു­ടി­വെള്ള വിത­രണം, ലഘു­ഭ­ക്ഷണം, ഗ്ലൂക്കോസ് നല്‍കല്‍, വിള­ക്കു­കള്‍ സ്ഥാപി­ക്കല്‍, വാഹന പാര്‍ക്കിങ് എന്നി­വ­യില്‍ തീരു­മാനം എടു­ത്ത­തായി പ്രയാര്‍ അറി­യി­ച്ചു. വള്ള­ക്ക­ടവ് വഴി പുല്ലു­മേ­ട്ടില്‍ എത്തി ഉപ്പു­പാ­റ­യിലെ വനം വകു­പ്പിന്റെ വയര്‍ലെസ് സ്റ്റേഷന്‍ വരെ സംഘം സന്ദര്‍ശി­ച്ചു.

വള്ള­ക്ക­ട­വു­മു­തല്‍ 17 കിലോ­മീ­റ്റര്‍ 150 അസ്കാ­ലൈ­റ്റു­കള്‍ സ്ഥാപി­ക്കും. ബാരി­ക്കേ­ഡു­കള്‍ നിര്‍മ്മി­ക്കു­ന്ന­തി­നോ­ടൊപ്പം അഞ്ചി­ടത്ത് വിശ്ര­മ- ലഘു­ഭ­ക്ഷണ സൗക­ര­്യവും ഒരുക്കും. അര­ ലക്ഷം ഭക്തര്‍ മക­ര­ജേ­്യാതി ദര്‍ശ­ന­ത്തി­നായി ഇവിടെ എത്തു­മെ­ന്നാണ് ദേവ­സ്വം ബോര്‍ഡിന്റെ വില­യി­രു­ത്തല്‍. അതി­നാല്‍ വിപു­ല­മായ സുര­ക്ഷാ­ക്ര­മീ­ക­ര­ണ­മാണ് ഇത്ത­വണ ഒരു­ക്കു­ന്ന­ത്.

വണ്ടി­പ്പെ­രി­യാ­റിലെ പഴയ സത്ര­ത്തില്‍ 12 ഏക്കര്‍ വസ്തു ദേവ­സ്വം ബോര്‍ഡിന്റെ പേരി­ലു­ണ്ട്. നില­വില്‍ ജീര്‍ണാ­വ­സ്ഥ­യി­ലായ സത്രം പൈതൃക സ്മാര­ക­മായി നവീ­ക­രി­ക്കും. ഗ്രൗണ്ടില്‍ ലൈറ്റും വിരി­വ­യ്ക്കാ­നുള്ള സൗക­ര്യം ഇക്കുറി വിപു­ല­പ്പെ­ടു­ത്തും. സത്രം നവീ­ക­രി­ക്കു­ന്ന­തിന് എസ്റ്റി­മേറ്റ് തയ്യാ­റാ­ക്കാന്‍ ദേവ­സ്വം മരാ­മത്ത് വിഭാ­ഗത്തെ ചുമ­ത­ല­പ്പെ­ടു­ത്തി. അടുത്ത മണ്ഡ­ലം­-­മ­ക­ര­വി­ളക്ക് സീസ­ണു­മുമ്പ് പഴയ സത്രം പുന­രു­ദ്ധാ­രണം നടത്തി അയ്യപ്പ ഭക്തര്‍ക്ക് തുറന്ന് കൊടു­ക്കും.

പുതിയ സത്ര­ത്തി­ലേക്ക് കെ.­എ­സ്.­ആര്‍.­ടി.­സി. സര്‍വ്വീസ് ആരം­ഭി­ക്കും. ബാല­സു­ബ്ര­ഹ്മ­ണ­്യ­ക്ഷേത്രം ഉള്‍പ്പെടെ 10.5 ഏക്കര്‍ വസ്തു ഇവിടെ ദേവ­സ്വം ബോര്‍ഡി­നു­ണ്ട്. ഇതില്‍ വിരി, പാര്‍ക്കിങ് ഉള്‍പ്പെ­ടെ­യുള്ള സൗക­ര­്യ­ങ്ങള്‍ വര്‍ദ്ധി­പ്പി­ക്കും. ഇവിടെ നിന്ന് പുല്ലു­മേ­ട്ടി­ലേ­ക്കുള്ള കാന­ന­പാ­തയില്‍ രണ്ട് കിലോ­മീ­റ്റര്‍ ദൂരം വഴി­വി­ള­ക്കു­കള്‍ സ്ഥാപി­ക്കും. ഔഷധ കുടി­വെള്ള വിത­ര­ണവും ആരോ­ഗ്യ സംര­ക്ഷണ സൗക­ര­്യവും വ്യാ­പ­ക­മാ­ക്കാന്‍ അധി­കൃ­തര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശബ­രി­മ­ല­യ്ക്കുള്ള പ്രധാന ഇട­ത്താ­വ­ള­ങ്ങ­ളി­ലൊ­ന്നായി സത്രത്തെ മാറ്റി­യെ­ടു­ക്കാന്‍ ദീര്‍ഘ­വീ­ക്ഷ­ണ­മുള്ള പദ്ധ­തി­കള്‍ ആസൂ­ത്രണം ചെയ്യും.

പാഞ്ചാ­ലി­മേ­ട്ടില്‍ ദേവ­സ്വം ബോര്‍ഡിന് 269.72 ഏക്കര്‍ സ്ഥല­മു­ണ്ട്. പതി­നാ­യിരം സ്വാമി ഭക്തര്‍ ഇക്കുറി ഇവിടെ മക­രജ്യോതി ദര്‍ശ­ന­ത്തി­നെ­ത്തു­മെന്ന് ദേവ­സ്വം ബോര്‍ഡ് കരു­തു­ന്നു. വെളി­ച്ചം, വിരി, വിശ്ര­മ­സൗ­ക­ര­്യ­ങ്ങള്‍ എന്നിവ ചെയ്തു കഴി­ഞ്ഞു. വന്‍ വിക­സന പദ്ധ­തി­ക­ളാണ് പാഞ്ചാ­ലി­മേ­ട്ടില്‍ ദേവ­സ്വം ബോര്‍ഡ് ലക്ഷ­്യ­മി­ടു­ന്ന­ത്. ദേവീ­ക്ഷേ­ത്ര­ത്തിന്റെ നട­പ­ന്തല്‍ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തി­യാ­ക്കും. ദേവ­പ്രശ്‌നം നടത്തി ഉപ­ദേ­വാ­ല­യ­ങ്ങ­ളിലെ നിത­്യ­പൂ­ജയും നിവേ­ദ­്യ­ച­ടങ്ങും ക്രമീ­ക­രി­ക്കും. പുരാ­തന ആരാ­ധ­നാ­ല­യ­ങ്ങള്‍ക്ക് ശ്രീകോ­വി­ലു­കള്‍ നിര്‍മ്മി­ക്കു­ന്ന­തി­നുള്ള നട­പ­ടി­കള്‍ വേഗ­ത്തി­ലാ­ക്കും. തിട­പ്പ­ള്ളി­യി­ലേക്ക് തൂണു­കള്‍ നാട്ടി ഉടന്‍ വൈദ­്യുതി എടു­ക്കും. തീര്‍­ത്ഥാടന ടൂറി­സ­ത്തിന്റെ സാധ­്യ­ത­കള്‍ പാഞ്ചാ­ലി­മേ­ട്ടില്‍ ദേവ­സ്വം ബോര്‍ഡ് പര­മാ­വധി പ്രയോ­ജ­ന­പ്പെ­ടു­ത്തും. ഗുരു­കുല സമ്പ്ര­ദാ­യ­രീ­തി­യില്‍ വേദ­-­വേ­ദാന്ത പഠന കേന്ദ്രം തുട­ങ്ങും. ആധു­നിക സൗക­ര­്യ­ങ്ങ­ളോടു കൂടിയ ആദ്ധ­്യാ­ത്മിക പഠ­ന­-­ഗ­വേ­ഷണ കേന്ദ്രവും തുട­ങ്ങും. ഇതി­നായി മാസ്റ്റര്‍ പ്ലാന്‍ തയ്യാ­റാ­ക്കു­ന്ന­തിന് വിദ­ഗ്ദ്ധ­രുടെ പാനല്‍ തയ്യാ­റാ­ക്കും. പഞ്ചാ­ലി­മേട് ദേവീ­ക്ഷേ­ത്രത്തെ പഞ്ച­പാ­ണ്ഡവ ക്ഷേത്ര­ങ്ങ­ളുടെ പട്ടി­ക­യി­ലേക്ക് ഉയര്‍ത്തു­കയും സന്ദര്‍ശ­കര്‍ക്കും ഭക്തര്‍ക്കും സൗക­ര­്യ­ങ്ങള്‍ ഒരു­ക്കു­കയും ചെയ്യും.

മക­ര­ജേ­്യാതി ദര്‍ശന ദിവസം പരു­ന്തും­പാ­റ­യില്‍ തമ്പടി­ക്കുന്ന തീര്‍ത്ഥാ­ട­ക­രുടെ സുര­ക്ഷയും ആരോ­ഗ്യ സംര­ക്ഷണ ചുമ­ത­ല­കളും ഇത്ത­വണ ദേവ­സ്വം ബോര്‍ഡിന്റെ നിയ­ന്ത്രണ നിരീ­ക്ഷ­ണ­ത്തി­ലാ­യി­രി­ക്കു­മെന്ന് ദേവ­സ്വം ബോര്‍ഡ് പ്രസി­ഡന്റ് പറ­ഞ്ഞു.

ശബ­രി­മല സ്‌പെഷ­്യല്‍ കമ്മീ­ഷ­ണര്‍ കെ.­ബാ­ബു, എ.­ഡി.­ജി.­പി പത്മ­കു­മാര്‍, ദേവ­സ്വം കമ്മീ­ഷ­ണര്‍ രാമ­രാജപ്രേമ­പ്ര­സാദ്, ദേവ­സ്വം മരാ­മത്ത് ചീഫ് എഞ്ചി­നീ­യര്‍ (ജ­ന­റല്‍) ജി. മുര­ളീ­കൃ­ഷ്ണന്‍, എക്‌സി­ക­്യൂ­ട്ടീവ് എഞ്ചി­നീ­യര്‍ (എ­സ്റ്റേ­റ്റ്) ജി.­കൃ­ഷ്ണ­കു­മാര്‍, എക്‌സി­ക­്യൂ­ട്ടീവ് എഞ്ചി­നീ­യര്‍ അജി­ത്കു­മാര്‍, ഡെപ­്യൂട്ടി കമ്മീ­ഷ­ണര്‍ മോഹന്‍ലാല്‍ എന്നി­വരും അന്നേ­ദി­വസം ഇതേ തീര്‍ത്ഥാ­ടക കേന്ദ്ര­ങ്ങള്‍ സന്ദര്‍ശി­ച്ചി­രു­ന്നു.

പുതിയ ബാച്ച് പോലീസ് സേന ചുമ­ത­ല­യേറ്റു

മക­ര­വി­ള­ക്കി­നോടനു­ബ­ന്ധിച്ച് സുരക്ഷ ശക്­ത­മാ­ക്കു­ന്ന­തിന്‍െറ ഭാഗ­മായി ശബരി­മ­ലയില്‍ പൊ­ലീ­സിന്‍െറ പുതി­യ­ ബാച്ച് ചുമ­ത­ല­യേ­റ്റു. സന്നി­ധാനം ശ്രീ ധര്‍മ്മ ശാസ്താ ഓഡി­റ്റോ­റി­യ­ത്തില്‍ നടന്ന ചുമ­ത­ല­യേല്‍ക്കല്‍ ചട­ങ്ങില്‍ സന്നി­ധാനം പോലീസ് സ്‌പെഷ­്യല്‍ ഓഫീ­സര്‍ ഡോ.­അ­രുള്‍ ആര്‍.­ബി. കൃഷ്ണ ഭദ്ര­ദീപം കൊളുത്തി ഉദ്ഘാ­ടനം ചെയ്തു. അയ്യ­പ്പ­ദര്‍ശ­ന­ത്തി­നെ­ത്തുന്ന ഭക്ത­ജ­ന­ങ്ങ­ളോട് മാന­്യ­മായ രീതി­യില്‍ പെരു­മാ­റ­ണ­മെന്നും ഡ്യൂട്ടി സമ­യത്ത് മൊബൈല്‍ ഫോണ്‍ അത­്യാ­വ­ശ­്യ­ഘ­ട്ട­ങ്ങ­ളില്‍ മാത്രം ഉപയോഗി­ക്ക­ണ­മെന്നും അദ്ദേഹം ഉദേ­്യാ­ഗ­സ്ഥ­രോട് പറ­ഞ്ഞു. കൂടാതെ ഡ്യൂട്ടി പോയിന്റു­ക­ളില്‍ കൃത­്യസമ­യത്ത് ഹാജ­രാ­ക­ണം. അയ്യ­പ്പ­ഭ­ക്തര്‍ ചോദി­ക്കുന്ന ക്ഷേത്ര­സം­ബ­ന്ധ­മായ വിവ­ര­ങ്ങള്‍ കൃത­്യ­മായി പറ­ഞ്ഞു­കൊ­ടു­ക്കുന്ന­തി­നായി ശ്രദ്ധ­ചെ­ലു­ത്ത­ണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. എന്‍.­ഡി.­ആര്‍.­എഫ് ഡെപൃൂട്ടി കമാന്‍ഡന്റ് ജി. വിജ­യന്‍, ആര്‍.­എ.­എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് മധു.­ജി.­നാ­യര്‍ എന്നി­വര്‍ സം­ബ­ന്ധിച്ചു.

18 ഡിവൈ.­എ­സ്.പി, 35 സി.ഐ, 125 എസ്.ഐ, 1850 സിവില്‍ പൊ­ലീ­സ് ഓ­ഫീ­ സര്‍ എ­ന്നിങ്ങനെ 2028 പോലീ­സു­കാരാണ് സന്നി­ധാ­നത്തെ സുരക്ഷ ഒരു­ക്കു­ന്ന­ത്. കൂ­ടാതെ ആര്‍.­എ.­എ­ഫ്, എന്‍.­ഡി.­ആര്‍.­എഫ് സേനാം­ഗ­ങ്ങളും അന­്യ­സം­സ്ഥാന പോലീസ് സേനാം­ഗ­ങ്ങളും ഫ­യര്‍­ഫോ­ഴ്‌­സ് സേ­നാം­ഗ­ങ്ങ­ളും കര്‍­മ­നി­ര­ത­രാണ്.


പുണ്യം പൂ­ങ്കാ­വനം: ശു­ചീക­ര­ണ തൊ­ഴി­ലാ­ളിക­ളെ ആ­ദ­രിച്ചു

ശബ­രീശ സന്നി­ധി­യില്‍ എത്തുന്ന ലക്ഷ­ക്ക­ണ­ക്കിന് ഭക്ത­ജന­ങ്ങള്‍ അവ­ശേ­ഷി­പ്പി­ക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യു­ന്ന­തില്‍ പങ്കാ­ളി­ക­ളാ­കുന്ന ശുചീ­ക­രണ തൊഴി­ലാ­ളി­കളെ "പുണ്യം പൂങ്കാ­വനം' പദ്ധതി­യു­ടെ നേ­തൃ­ത്വത്തില്‍ ആദ­രി­ച്ചു. ശ്രീ ധര്‍മ്മശാസ്താ ഓഡി­റ്റോ­റി­യ­ത്തില്‍ നടന്ന ചടങ്ങ് സന്നി­ധാനം എക്‌സി­ക്യു­ട്ടീവ് ഓഫീ­സര്‍ ബി.എല്‍ രേണു ഗോപാല്‍ ഉദ്ഘാ­ടനം ചെയ്തു. ശബരിമല­യില്‍ ഇന്നു കാണുന്ന വൃത്തിക്ക് കാരണം "പുണ്യം പൂങ്കാ­വ­ന'­ത്തിന്റെ പ്രവര്‍ത്ത­ന­മാ­ണെന്ന് അദ്ദേഹം പറ­ഞ്ഞു.­ മ­നസ്സ് ശുദ്ധീ­ക­ര­ണ­ത്തോടെ മലയ്ക്കു വരുന്ന ഭക്തരും ഉദ്യോ­ഗ­സ്ഥരും അയ്യ­പ്പന്റെ പൂങ്കാവനം വൃത്തി­യാക്കി സൂക്ഷി­ക്ക­ണ­മെന്ന സന്ദേശം നല്‍കു­ന്ന­തില്‍ "പുണ്യം പൂങ്കാ­വനം' നല്‍കുന്ന നിസ്വാര്‍ത്ഥ­സേ­വ­നത്തെയും അതില്‍ പങ്കാ­ളി­ക­ളാ­കു­ന്ന­വ­രെയും സന്നി­ധാനം സ്‌പെഷല്‍ ഓഫീ­സര്‍ ഡോ.­അ­രുള്‍ ആര്‍.ബി കൃഷ്ണ അധ്യക്ഷ പ്രസം­ഗ­ത്തില്‍ അനു­മോ­ദി­ച്ചു. അയ്യ­പ്പന്റെ സന്നി­ധി­യില്‍ മഹാ­ന്മാ­രേ­ക്കാള്‍ അനു­മോ­ദ­നവും ആദ­രവും ഏറ്റുവാങ്ങു­ന്ന­തിന് അര്‍ഹ­ര്‍ "പുണ്യം പൂങ്കാ­വനം' പദ്ധ­തി­യില്‍ ശുചീ­ക­രണ പ്രവര്‍ത്ത­ന­ങ്ങള്‍ക്കായി സേവന മനോ­ഭാ­വ­ത്തോടെ പ്രവര്‍ത്തി­ക്കുന്ന വ്യക്തി­ക­ളും അവ­രുടെ സംഘ­ട­ന­കളു­മാ­ണെന്ന് മുഖ്യപ്രഭാ­ഷണം നട­ത്തിയ "പുണ്യം പൂങ്കാ­വനം' നോഡല്‍ ഓഫീ­സര്‍ ഡി.­­െഎ.ജി പി വിജ­യന്‍ പറ­ഞ്ഞു.

2011ല്‍ ശബ­രി­മ­ല­യില്‍ പോലീസ് നട­പ്പി­ലാ­ക്കിയ പുണ്യം പൂങ്കാ­വ­ന­ത്തി­നായി തുടക്കം മുതല്‍ പങ്കാ­ളിത്തം വഹി­ക്കുന്ന എന്‍.­ഡി.­ആര്‍.­എ­ഫ്, ആര്‍.­എ.­എഫ് എന്നി­വ­രുടെ പ്രവര്‍ത്ത­നവും അ­ഖില ഭാര­തീയ അയ്യപ്പ­സേവാ സംഘം, അയ്യ­പ്പ സമാജം പ്രവര്‍ത്ത­കരുടെ 24 മണി­ക്കൂറുമുള്ള ചെയ്യുന്ന സേവ­നവും വിജ­യ­ത്തിന്റെ മുഖ്യ­ഘ­ട­ക­മാണ്. കര്‍ണ്ണാ­ട­ക,­ ആന്ധ്രാപ്രദേ­ശ്, തമി­ഴ്‌നാട് എന്നീ സംസ്ഥാനങ്ങ­ളില്‍ തീര്‍ത്ഥാ­ട­ന­കാ­ല­ത്തിന്റെ തുടക്കം മുതല്‍ തന്നെ അവിടെ പ്രവര്‍ത്തി­ക്കുന്ന അയ്യ­പ്പ­സേ­വാ­സംഘം പ്രവര്‍ത്ത­കരെ കൊണ്ട് ബോധവത്ക­രണം നടത്തിവ­രു­ന്നുണ്ട്. ഇ­ത് കൂ­ടു­തല്‍ ഫ­ല­പ്ര­ദ­മാക്കി നല്ലൊരു മാലിന്യമുക്ത സംസ്­ക്കാരം തുടര്‍വര്‍ഷ­ങ്ങ­ളില്‍ നട­പ്പി­ലാ­ക്കാന്‍ ക­ഴി­യ­ണ­മെന്ന് ഡി.­­െഎ.ജി പറ­ഞ്ഞു. ­

ഫ­യര്‍ ഫോഴ്‌സ്, വനം­വ­കു­പ്പ്,­ മറ്റു സര്‍ക്കാര്‍ വകു­പ്പു­കള്‍, മാധ്യ­മ പ്ര­വര്‍ത്തകര്‍ എന്നിവര്‍ ഇതില്‍ ആത്മാര്‍ത്ഥ­മായി പങ്കാ­ളി­ക­ളാ­കു­ന്നു­ണ്ട്.­ പുണ്യം പൂങ്കാ­വ­ന­ത്തില്‍ പങ്കാ­ളി­ക­ളാ­കുന്ന എല്ലാ­വ­രെയും ഏകോ­പ്പി­പ്പി­ച്ചു­കൊ­ണ്ടുള്ള പ്രവര്‍ത്ത­ന­ത്തില്‍ വരും കാല­ങ്ങ­ളിലും വലിയ സഹ­ക­രണം ദേവ­സ്വ­ത്തിന് നല്‍കാ­നാ­കും. ഇപ്പോള്‍ സ്‌പെഷല്‍ കമ്മീ­ഷ­ണര്‍ കെ. ബാബു, ദേ­വസ്വം ബോര്‍­ഡ് പ്ര­സി­ഡന്‍­റ് പ്രയാര്‍ ഗോ­പാ­ല­കൃ­ഷ്ണന്‍, ഭര­ണ­സ­മിതി അംഗ­ങ്ങള്‍, ഉദ്യോ­ഗ­സ്ഥര്‍ എന്നിവ­ര്‍ നല്‍കുന്ന സഹ­ക­രണം വില­മ­തി­ക്കാ­നാ­കാ­ത്ത­താ­ണെന്നും ഡി.ഐ.ജി പറ­ഞ്ഞു.

പുണ്യം പൂങ്കാ­വ­ന­ത്തില്‍ പങ്കാ­ളി­ക­ളാ­കുന്നവരെ ആ­ദ­രിച്ച് ഉപ­ഹാ­ര­ങ്ങള്‍ നല്‍കി. ­വര്‍ഷ­ങ്ങ­ളായി വിവിധ ഭാഷ­ക­ളില്‍ അനൗണ്‍സ്‌മെന്റ് സേവനം നല്‍കു­ന്ന­വ­രെയും അനു­മോ­ദി­ച്ചു. ചട­ങ്ങില്‍ ഗു­രു­വാ­യൂര്‍ എ.­സി.പി ആര്‍ ജയ­ച­ന്ദ്രന്‍പി­ള്ള,­ആര്‍.­എ.­എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് മധു.­ജി.­നാ­യര്‍, ദേവ­സ്വം പി.­ആര്‍.ഒ മുരളി കോട്ട­യ്ക്കകം, പുണ്യം പൂങ്കാ­വനം കോ-­ഓര്‍ഡി­നേ­റ്റര്‍ രാംദാ­സ്, അ­യ്യ­പ്പ­സേ­വാ­സംഘം ഭാര­വാ­ഹി­ക­ളായ ബാലന്‍,­ ച­ന്ദ്രന്‍, അയ്യ­പ്പ­സ­മാജം ഭാര­വാഹി കെ.കെ മൂര്‍ത്തി, രാധാ­കൃഷ്ണ ട്രസ്റ്റ് പ്രവര്‍ത്ത­കന്‍ അംബാ­ശ­ങ്കര്‍, ദേവ­സ്വം സുരക്ഷാ ഉദ്യോ­ഗ­സ്ഥന്‍ ദിലീപ് കുമാര്‍ എന്നി­വര്‍ സംബ­ന്ധിച്ചു. എന്‍.­ഡി.­ആര്‍.­എഫ് ഡെപൃൂട്ടി കമാന്‍ഡന്റ് ജി. വിജ­യന്‍ സ്വാഗ­തവും പുണ്യം പൂങ്കാ­വനം സന്നി­ധാനം ഇന്‍-ചാര്‍ജ് ഡിവൈ.­എ­സ്.പി ഷാജി സുഗു­ണന്‍ നന്ദിയും പറ­ഞ്ഞു.­


തീര്‍ത്ഥാ­ട­കര്‍ക്ക് പ്രി­യങ്കരം ആര­ണ­്യം­

മക­ര­വി­ളക്ക് മഹോ­ത്സ­വ­ത്തോ­ടനുബന്ധിച്ച് ശബ­രീശ സന്നി­ധി­യില്‍ എത്തുന്ന തീര്‍ത്ഥാ­ട­കര്‍ക്ക് മരക്കൂ­ട്ട­ത്തിലെ വനം വകു­പ്പിന്റെ പ്രക്യതി സൗഹ്യദ പഗ്മാര്‍ക്ക് ലഘു ഭക്ഷണശാലയും ആര­ണ്യകം വിശ്ര­മ­കേ­ന്ദ്രവും തീര്‍ത്ഥാ­ട­കര്‍ക്ക് പ്രിയ­മാ­കു­ന്നു. പമ്പ­യില്‍ നിന്നും നീലി­മ­ലയും അപ്പാ­ച്ചി­മേടും കയറി ക്ഷീണിച്ചു വരുന്ന അയ്യപ്പ ഭക്തര്‍ക്ക് ന്യായ­മായ വില­യില്‍ ലഘു ഭക്ഷ­ണവും വിശ്ര­മി­ക്കു­ന്ന­തി­നായി ഇരി­പ്പി­ട­ങ്ങളും ഇവിടെ ഒരു­ക്കി­യി­ട്ടു­ണ്ട്.­ അമ്പ­തോളം തീര്‍ത്ഥാ­ട­കര്‍ക്ക് ഒരേ സമയം വിശ്ര­മി­ക്കു­ന്ന­തി­നായി കസേ­ര­കള്‍ ഇവിടെ നിര്‍മ്മി­ച്ചി­ട്ടു­ണ്ട്. വനം വകു­പ്പിന്റെ നേരി­ട്ടുള്ള നിയ­ന്ത്ര­ണ­ത്തില്‍ പ്രവര്‍ത്തി­ക്കുന്ന ഇക്കോ ഷോപ്പ് പുലര്‍ച്ച നാലര മുതല്‍ വൈകീട്ട് 11 വരെയാണ് പ്രവര്‍ത്തി­ക്കു­ന്ന­ത്. ­വനം വകു­പ്പിന്റെ ഉട­മ­സ്ഥ­ത­യിലുള്ള കുടി­വെള്ള പ്ലാന്റില്‍ നിന്നും തയ്യാ­റാ­ക്കിയ ശബ­രീ­ജലം ഇവിടെ വില്‍പ്പന നട­ത്തു­ന്നു.

കെ.­എ­സ്.­ആര്‍.­ടി.സി പമ്പ­-­ചെന്നൈ സര്‍വ്വീസ് തുടങ്ങി

തീര്‍ത്ഥാ­ട­കര്‍ക്കായി പമ്പ ബസ്സ് സ്റ്റേഷ­നില്‍ നിന്നും ചെന്നൈ­യി­ലേക്ക് കെ.­എ­സ്.­ആര്‍.­ടി.സി സര്‍വ്വീസ് തുട­ങ്ങി.മക­ര­വി­ളക്ക് ഉത്സവം അവ­സാ­നി­ക്കുന്ന ജനുവരി 20 വരെ സര്‍വ്വീസ് തുട­രു­മെന്ന് പമ്പ കെ.­എ­സ്.­ആര്‍.­ടി.സി സ്‌പെഷല്‍ ഓഫീ­സര്‍ ജി. ശരത് കുമാര്‍ അറി­യി­ച്ചു. എല്ലാ ദിവ­സ­വും വൈകീട്ട് അഞ്ച് മണി­ക്ക് പുറ­പ്പെ­ടുന്ന ബസ്സ് രാവിലെ 10.30 ന് ചെന്നൈ­യില്‍ എത്തി­ചേരും.വൈ­കീട്ട് 5 ന് ചെന്നൈ­യില്‍ നിന്നും പമ്പ­യി­ലേക്ക് തിരിച്ചു പോകുന്ന രീതി­യി­ലാണ് സര്‍വ്വീസ് ക്രമീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്.
മകര­വി­ള­ക്ക്; ശബ­രി­മലയില്‍ വിപു­ല­മായ സുര­ക്ഷാ­ക്ര­മീ­ക­ര­ങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക