Image

12 വയസ്സുള്ള മകള്‍ക്കായി വല്ലതും കരുതിവച്ചിട്ടുണ്ടോയെന്ന് സിദ്ധിഖിനോട് മമ്മൂട്ടി

Published on 09 January, 2016
12 വയസ്സുള്ള മകള്‍ക്കായി വല്ലതും കരുതിവച്ചിട്ടുണ്ടോയെന്ന് സിദ്ധിഖിനോട് മമ്മൂട്ടി
സഹപ്രവര്‍ത്തകരുടെ വ്യക്തിപരമായ കാര്യങ്ങളിലും ഒരു സഹോദരനെ എന്ന പോലെ ഇടപെടുന്ന നടനാണ് മമ്മൂട്ടി. നമ്മുടെ കുടുംബ കാര്യത്തിലും വളരെ ഉത്തരവാദിത്വത്തോടെ മമ്മൂട്ടി ഇടപെടുമെന്നും, അത്തരം ചില ചിന്തകളാണ് മമ്മൂട്ടിയെ മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.

പുതിയ ഒരു ഫ്‌ളാറ്റ് വാങ്ങിയപ്പോള്‍ അതിന്റെ ഗൃഹപ്രവേശന ചടങ്ങ് മമ്മുക്കയോട് പറയാന്‍ സിദ്ധിഖ് വിട്ടുപോയി. അന്ന് വൈകുന്നേരമായിരുന്നു ചടങ്ങ്. ഉച്ചയായപ്പോഴുണ്ട്, മമ്മുക്ക അതാ കയറി വരുന്നു. ഇതാണ് മമ്മുക്ക സിദ്ധിഖ് പറഞ്ഞു

അടുത്തിടെ സംസാരിക്കവെ മമ്മൂട്ടി സിദ്ധിഖിന്റെ മകളുടെ കല്യാണക്കാര്യത്തെ കുറിച്ച് ചോദിച്ചു. 12 വയസ്സുള്ള മകളുടെ കല്യാണത്തെ കുറിച്ച് സിദ്ധിഖ് ഇതുവരെ ചിന്തിച്ചിട്ട് പോലുമില്ല. എന്നാല്‍ മമ്മൂട്ടി സിദ്ധിഖിനോട് പറഞ്ഞുവത്രെ, നീ അവള്‍ക്ക് വേണ്ടി എന്തെങ്കിലും കരുതി വയ്ക്കണമെന്ന്.

എറണാകുളത്ത് പുതിയ ഒരു ഹോട്ടല്‍ തുടങ്ങുന്ന സമയം. അതിന്റെ കുറെ പണികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫോണില്‍ പറയുന്നതുകേട്ടിട്ട് മമ്മുക്ക ചോദിച്ചു, ഹോട്ടലിന്റെ പണികള്‍ എവിടെവരെയായെന്ന്. എന്റെ മമ്മുക്കാ, അത് എടുത്താല്‍ പൊങ്ങാത്ത ഒരു ചുമടായിപ്പോയി എന്ന് സിദ്ധിഖ് പറഞ്ഞു. മോനെ, എടുത്താല്‍ പൊങ്ങാത്ത ചുമട് എടുത്തവനെ രക്ഷപെട്ടിട്ടുള്ളു എന്നായിരുന്നുവത്രെ അതി മമ്മൂട്ടിയുടെ മറുപടി. 'നിന്നെക്കൊണ്ട് എടുത്താല്‍ പൊങ്ങുന്ന ചുമടാണെങ്കില്‍ നീ ആ ചുമടുമായി അങ്ങ് നടന്നുപോകും. ഇപ്പോഴാണ് നിനക്കത് എടുത്താല്‍ പൊങ്ങാത്ത ചുമടായത്. കുറച്ചുനേരം കൊണ്ട് പൊക്കി പൊക്കിയെടുത്താല്‍ നിനക്കത് ചുമക്കാന്‍ പറ്റും. അങ്ങനെ വേണം ഒരു കാര്യം ഏറ്റെടുക്കാന്‍. അത് സാധിച്ചുകഴിയുമ്പോള്‍ വലിയ ഒരു സന്തോഷവും തോന്നും'.

ജീവിതത്തില്‍ ഏതൊരു പുതിയ കാര്യം വരുമ്പോഴും സിദ്ധിഖ് മമ്മുക്കയെ അറിയിക്കാറുണ്ട്. ആദ്യമായി കാര്‍ വാങ്ങിയപ്പോള്‍, അല്ലെങ്കില്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ ഒക്കെ പറയുമത്രെ



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക