Image

ജാര്‍ഖണ്ഡില്‍ സ്‌ഫോടനം: 13 പോലീസുകാര്‍ മരിച്ചു

Published on 21 January, 2012
ജാര്‍ഖണ്ഡില്‍ സ്‌ഫോടനം: 13 പോലീസുകാര്‍ മരിച്ചു
ബരിഗന്‍വാല: ജാര്‍ഖണ്ഡില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ പതിമൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഗാര്‍വ ജില്ലയിലെ ബരിഗന്‍വാലയിലാണ് സ്‌ഫോടനമുണ്ടായത്.

വനമേഖലയില്‍ പോലീസ് സ്‌റ്റേഷന് സമീപമാണ് സ്‌ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ആദ്യവിവരം. പോലീസ് ജീപ്പ് സമീപത്തുകൂടെ കടന്നുപോകുമ്പോള്‍ സ്‌ഫോടനമുണ്ടാവുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് മൈക്കിള്‍ രാജ് പറഞ്ഞു.

സി.ആര്‍.പി.എഫ്. ജവാന്‍മാരാണ് കൊല്ലപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക