Image

മാധ്യമ പ്രവര്‍ത്ത­കന്‍ ജോയി­ച്ചന്‍ പുതു­ക്കു­ള­ത്തിന്റെ സപ്തതി വര്‍ണ്ണാ­ഭ­മായി ആഘോഷിച്ചു

ജോസ് വര്‍ഗീസ് പൂന്ത­ല Published on 08 January, 2016
മാധ്യമ പ്രവര്‍ത്ത­കന്‍ ജോയി­ച്ചന്‍ പുതു­ക്കു­ള­ത്തിന്റെ സപ്തതി വര്‍ണ്ണാ­ഭ­മായി ആഘോഷിച്ചു
ഷിക്കാഗോ: അമേ­രി­ക്കന്‍ മല­യാളി സമൂ­ഹ­ത്തിന്റെ സുഖദു:ഖങ്ങളെ വിവിധ വാര്‍ത്താ മാധ്യ­മ­ങ്ങ­ളി­ലൂടെ സത്യ­സ­ന്ധ­മായി ലോകത്തെ അറി­യി­ച്ചു­കൊ­ണ്ടി­രി­ക്കുന്ന നിസ്വാര്‍ത്ഥ­നും, സമര്‍പ്പി­ത­നു­മായ മാധ്യമ പ്രവര്‍ത്ത­കന്‍ ശ്രീ ജോയി­ച്ചന്‍ പുതു­ക്കു­ള­ത്തിന്റെ സപ്തതി, ഷിക്കാ­ഗോ­യിലെ മല­യാളി സമൂഹം സ്‌നേഹാ­ദ­ര­വു­ക­ളോടെ പ്രൗഢ­ഗം­ഭീ­ര­മായി ആഘോ­ഷി­ച്ചു.

ഡിസം­ബര്‍ 26­-ന് ശനി­യാഴ്ച 5 മണിക്ക് സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ നട­ത്ത­പ്പെട്ട കൃത­ജ്ഞ­താ­ബ­ലി­യില്‍ ഷിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാ­ടി­യത്ത് മുഖ്യ­കാര്‍മി­കത്വം വഹി­ച്ചു. കത്തീ­ഡ്രല്‍ പള്ളി വികാ­രി­യും, വികാരി ജന­റാ­ളു­മായ റവ.­ഡോ. അഗ­സ്റ്റിന്‍ പാല­യ്ക്കാ­പ്പ­റ­മ്പില്‍, റവ.­ഡോ. സെബാ­സ്റ്റ്യന്‍ വേത്താ­ന­ത്ത്, റവ.­ഫാ. സെബി ചിറ്റി­ല­പ്പ­ള്ളി, റവ.­ഫാ. ബാബു മഠ­ത്തി­പ്പ­റ­മ്പില്‍ (മ­ല­ങ്കര കാത്ത­ലിക് ചര്‍ച്ച്) എന്നി­വര്‍ സഹ­കാര്‍മി­ക­രാ­യി­രു­ന്നു.

ദേവാ­ല­യ­ത്തിലെ വിശുദ്ധ കര്‍മ്മ­ങ്ങള്‍ക്കു­ശേഷം, കത്തീ­ഡ്രല്‍ ദേവാ­ല­യ­ത്തിലെ വിശാ­ല­മായ ഓഡി­റ്റോ­റി­യ­ത്തില്‍ നട­ത്ത­പ്പെട്ട പൊതു­സ­മ്മേ­ള­ന­ത്തില്‍ അഭി­വന്ദ്യ അങ്ങാ­ടി­യത്ത് പിതാവ് അധ്യ­ക്ഷത വഹി­ച്ചു. ജെസ്സി കുര്യന്റെ പ്രാര്‍ത്ഥനാ ഗാന­ത്തി­നു­ശേഷം കുടും­ബാം­ഗ­ങ്ങള്‍ക്കു­വേണ്ടി സിബി ആലും­പ­റ­മ്പില്‍ ആമുഖ പ്രസംഗം നട­ത്തു­ക­യും, ഏവര്‍ക്കും സ്വാഗതം ആശം­സി­ക്കു­കയും ചെയ്തു.

തുടര്‍ന്ന് അഭി­വന്ദ്യ പിതാവ് അനു­ഗ്ര­ഹ­പ്ര­ഭാ­ഷണം നട­ത്തി.

കഴിഞ്ഞ രണ്ടു ദശാ­ബ്ദ­ക്കാ­ല­മായി ബല്‍വുഡ് സീറോ മല­ബാര്‍ കത്തീ­ഡ്രല്‍ ഇട­വ­ക­യുടെ വളര്‍ച്ച­യും, മറ്റു പ്രവര്‍ത്ത­ന­ങ്ങളും ലോക­മെ­മ്പാ­ടു­മുള്ള മലയാളി സമൂ­ഹ­ത്തിന് വാര്‍ത്താ­മാ­ധ്യ­മ­ങ്ങ­ളി­ലൂടെ എത്തി­ക്കു­ന്ന­തില്‍ ജോയി­ച്ചന്‍ പുതു­ക്കുളം കാണിച്ച നിസ്വാര്‍ത്ഥ­മായ പ്രവര്‍ത്ത­ന­ങ്ങളെ മാനി­ച്ചു­കൊണ്ടും ആദ­രി­ച്ചു­കൊ­ണ്ടും, വികാരി ജന­റാളും, കത്തീ­ഡ്രല്‍ വികാ­രി­യു­മായ റവ.­ഡോ. അഗ­സ്റ്റിന്‍ പാല­യ്ക്കാ­പ്പ­റ­മ്പില്‍ പ്രസം­ഗി­ച്ചു.

ഷിക്കാഗോ സീറോ മല­ബാര്‍ രൂപ­ത­യുടെ നാളി­തു­വ­രെ­യുള്ള വളര്‍ച്ച­യുടെ പാത­യില്‍ മാധ്യ­മ­ങ്ങ­ളി­ലൂടെ ജോയി­ച്ചന്‍ പുതു­ക്കുളം നട­ത്തിയ നിസ്വാര്‍ത്ഥമായ സേവ­ന­ങ്ങളെ അനു­സ്മ­രി­ച്ചു­കൊണ്ട് രൂപതാ ചാന്‍സി­ലര്‍ റവ.­ഡോ. സെബാ­സ്റ്റ്യന്‍ വേത്താ­നത്ത് സംസാ­രി­ച്ചു.

ഷിക്കാ­ഗോ­യി­ലേയും പരി­സര പ്രദേ­ശ­ങ്ങ­ളി­ലേയും വിവിധ ക്രൈസ്തവ ദേവാ­ല­യ­ങ്ങ­ളുടെ സംയുക്ത കൂട്ടാ­യ്മ­യായ ഷിക്കാഗോ എക്യൂ­മെ­നി­ക്കല്‍ കൗണ്‍സില്‍ പ്രസി­ഡന്റ് റവ.­ഫാ. ദാനി­യേല്‍ ജോര്‍ജ് നട­ത്തിയ ആശംസാ പ്രസം­ഗ­ത്തില്‍ ജോയി­ച്ചന്‍ പുതു­ക്കുളം ഷ്ക്കാഗോ­യിലെ ക്രൈസ്തവ കൂട്ടാ­യ്മയ്ക്ക് നല്‍കിയ വില­യേ­റിയ സേവ­ന­ങ്ങള്‍ക്കും, നേതൃ­ത്വ­ങ്ങള്‍ക്കും പ്രത്യേകം നന്ദി രേഖ­പ്പെ­ടു­ത്തു­ക­യും, പ്രാര്‍ത്ഥ­നാ­ശം­സ­കള്‍ നേരു­കയും ചെയ്തു.

കഴിഞ്ഞ നിര­വധി വര്‍ഷ­ങ്ങ­ളി­ലായി ഷിക്കാ­ഗോ­യി­ലേ­യും, അമേ­രി­ക്കന്‍ മല­യാളി സമൂ­ഹ­ത്തി­ന്റേയും നാനാ­വി­ധ­മായ വളര്‍ച്ച­യ്ക്കു­വേണ്ടി ജോയി­ച്ചന്‍ പുതു­ക്കുളം അനു­ഷ്ഠിച്ച ത്യാഗ­പൂര്‍ണ്ണ­മായ പ്രവര്‍ത്ത­ന­ങ്ങളെ മാനി­ച്ചു­കൊണ്ട്, സമൂ­ഹ­ത്തി­നു­വേണ്ടി അഭി­വന്ദ്യ അങ്ങാ­ടി­യത്ത് പിതാവ് കത്തീ­ഡ്രല്‍ ഓഡി­റ്റോ­റി­യ­ത്തില്‍ കൂടിയ പൗരാ­വ­ലിയെ സാക്ഷി­നിര്‍ത്തി ജോയി­ച്ചന്‍ പുതു­ക്കു­ളത്തെ പൊന്നാട അണി­യിച്ച് ആദ­രി­ച്ചു.

തുടര്‍ന്ന് വിവിധ പ്രസ്ഥാ­ന­ങ്ങ­ളേയും മത­-­സാം­സ്കാ­രിക സംഘ­ട­ന­ക­ളേയും പ്രതി­നി­ധീ­ക­രിച്ച് വിവിധ നേതാ­ക്കള്‍ ആശം­സ­കള്‍ അര്‍പ്പിച്ച് സംസാ­രി­ച്ചു.

കുടും­ബാം­ഗ­ങ്ങള്‍ക്കു­വേണ്ടി റോസി­ലിന്‍ ചാരാത്ത് നന്ദി­പ്ര­സംഗം നട­ത്തി.

തനിക്ക് നല്‍കിയ സ്‌നേഹോ­ഷ്മ­ള­മായ സ്വീക­ര­ണ­ത്തിനും സഹ­ക­ര­ണ­ത്തിനും നന്ദി പറ­ഞ്ഞു­കൊണ്ട് ജോയി­ച്ചന്‍ പുതു­ക്കുളം നന്ദി പ്രസംഗം നട­ത്തി.

തുടര്‍ന്ന് സിമി ജസ്റ്റോ­യുടെ നേതൃ­ത്വ­ത്തില്‍ വര്‍ണ്ണാ­ഭ­മായ വിവിധ കലാ­പ­രി­പാ­ടി­കള്‍ അര­ങ്ങേ­റി.

സപ്തതി ആഘോ­ഷ­ങ്ങ­ളുടെ വിജ­യ­ക­ര­മായ പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജന­റല്‍ കോര്‍ഡി­നേ­റ്റര്‍ സിനു പാല­യ്ക്ക­ത്ത­ടം, സമ­യ­ബ­ന്ധി­ത­മായി ആഘോ­ഷ­പ­രി­പാ­ടി­കള്‍ ക്രമീ­ക­രിച്ച് അവി­സ്മ­ര­ണീ­യ­മാ­ക്കി.

മല­ബാര്‍ കേറ്റ­റിം­ഗിന്റെ വിഭ­വ­സ­മൃ­ദ്ധ­മായ സ്‌നേഹ­വി­രു­ന്നോ­ടൂ­കൂടി ആഘോ­ഷ­പ­രി­പാ­ടി­കള്‍ സമാ­പി­ച്ചു.

കഴിഞ്ഞ കാല്‍നൂ­റ്റാ­ണ്ടു­കാ­ല­മായി കാന­ഡ­യി­ലേയും വിവിധ അമേ­രി­ക്കന്‍ സംസ്ഥാ­ന­ങ്ങ­ളി­ലേയും വിവിധ മത­സ്ഥ­രായ മല­യാ­ളി­ക­ളുടെ നൂറു­ക­ണ­ക്കിന് ദേവാ­ല­യ­ങ്ങ­ളില്‍ വര്‍ഷം­മു­ഴു­വന്‍ നട­ക്കുന്ന വിവിധ ആഘോ­ഷ­ങ്ങള്‍, ആരാ­ധ­ന­കള്‍, വാര്‍ഷി­ക­ങ്ങള്‍, കണ്‍വന്‍ഷ­നു­കള്‍, ധ്യാന­ങ്ങള്‍, പെരു­ന്നാ­ളു­കള്‍, നിര്‍മ്മാണ പ്രവര്‍ത്ത­ന­ങ്ങള്‍, ക്രിസ്മ­സ്, ന്യൂഇ­യര്‍, ഈസ്റ്റര്‍, ഓണം, വിഷു ആഘോ­ഷ­ങ്ങള്‍, വിവിധ മല­യാളി സംഘ­ട­ന­ക­ളുടെ ആണ്ടോ­ടാണ്ട് നട­ക്കുന്ന ചെറുതും വലു­തു­മായ പരി­പാ­ടി­കള്‍, നിര­വധി പ്രൊഫ­ഷ­ണല്‍ ഓര്‍ഗ­നൈ­സേ­ഷ­നു­ക­ളുടെ വിവിധ കര്‍മ്മ­പ­രി­പാ­ടി­കള്‍, വിവിധ സ്ഥല­ക്കാ­രു­ടേയും കുടും­ബ­ങ്ങ­ളു­ടേ­യും, കൂട്ടാ­യ്മ­കള്‍, പിക്‌നി­ക്കു­കള്‍, യാത്ര­കള്‍, ഒത്തു­ചേ­ര­ലു­കള്‍ തുടങ്ങി വൈവി­ധ്യ­മാര്‍ന്ന ആയി­ര­ക്ക­ണ­ക്കിന് പരി­പാ­ടി­ക­ളുടെ പതി­നാ­യി­ര­ക്ക­ണ­ക്കിനു വാര്‍ത്ത­കള്‍ ജോയി­ച്ചന്‍ പുതു­ക്കുളം എന്ന കര്‍മ്മ­യോ­ഗി­യായ പത്ര­പ്ര­വര്‍ത്ത­കന്റെ കൈക­ളി­ലൂടെ ലക്ഷ­ക്ക­ണ­ക്കിന് വായ­ന­ക്കാ­രില്‍ എത്തി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു.

പ്രവാസി മല­യാ­ളി­കള്‍ ഏര്‍പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കുന്ന തൊഴില്‍ സംരം­ഭ­ങ്ങ­ളും, ബിസി­ന­സു­ക­ളും, വാര്‍ത്താ­മാ­ധ്യ­മ­ങ്ങ­ളും- അവ­ര­വര്‍ക്ക് ജീവിതമാര്‍ഗ്ഗവും വരു­മാ­ന­സ്രോ­തസും കൂടി­യാ­ണ്. എന്നാല്‍ ജോയി­ച്ചന്‍ പുതു­ക്കു­ള­ത്തിന്റെ പത്ര­പ്ര­വര്‍ത്തനം അദ്ദേ­ഹ­ത്തിന് പ്രതി­ഫലം ലഭി­ക്കാത്ത കര്‍മ്മ­മായി തുട­രു­മ്പോഴും, അദ്ദേഹം സംതൃ­പ്ത­നും, കര്‍മ്മ­നി­ര­ത­നു­മായി നില­കൊണ്ട് പ്രവര്‍ത്തി­ക്കു­ന്നു. അമേ­രി­ക്കന്‍ മല­യാളി സമൂ­ഹ­ത്തില്‍ എവി­ടെ­യു­മു­ണ്ടാ­കുന്ന ചര­മ­ങ്ങള്‍ ആരെ­ങ്കിലും ജോയി­ച്ചനെ വിളി­ച്ച­റി­യി­ച്ചാല്‍ - അദ്ദേഹം കൃത്യവും വിശ­ദ­വു­മായ വിവ­ര­ങ്ങളും ഫോട്ടോ­കളും സംഘ­ടി­പ്പി­ച്ച്- ഭാഷാ­ശു­ദ്ധി­വ­രുത്തി വാര്‍ത്ത­യാക്കി നേരം­പു­ല­രു­മ്പോ­ഴേയ്ക്കും വിവിധ പത്ര­ങ്ങ­ളി­ലും, ഓണ്‍ലൈന്‍ മാധ്യ­മ­ങ്ങ­ളിലും പ്രസി­ദ്ധീ­ക­രിച്ച് കാണു­മ്പോ­ഴാണ് പല­പ്പോഴും സുഹൃ­ത്തു­ക്കളും ബന്ധു­ക്കളും പോലും മര­ണ­വാര്‍ത്ത അറി­യു­ന്ന­ത്. ജോയി­ച്ചന് ലഭി­ക്കു­ന്ന­താ­കട്ടെ ഉറ­ക്കം­ന­ഷ്ട­പ്പെട്ട രാത്രി­ക­ളും. പത്ര­പ്ര­വര്‍ത്ത­ന­രം­ഗത്ത് നിസ്വാര്‍ത്ഥ സേവനം നിര്‍വ­ഹി­ക്കുന്ന വളരെ വ്യത്യ­സ്ത­നായ ഒരു സാമൂഹ്യ സേവ­ക­നാണ് ശ്രീ. ജോയി­ച്ചന്‍.

അമേ­രി­ക്കന്‍ മല­യാളി പ്രസ്ഥാ­ന­ങ്ങ­ളുടെ വിവിധ നേതൃ­സ്ഥാ­ന­ങ്ങ­ളില്‍ എത്ത­പ്പെട്ട നൂറു­ക­ണ­ക്കിന് ആളു­ക­ളുടെ പേരിലും പ്രശ­സ്തി­യിലും ജോയി­ച്ചന്‍ നല്‍കിയ വാര്‍ത്ത­കളും പ്രോത്സാ­ഹ­ന­ങ്ങളും സഹാ­യി­ച്ചി­ട്ടു­ണ്ടെ­ന്നത് നിഷേ­ധി­ക്കാന്‍ കഴി­യാത്ത സത്യ­മാ­ണ്. നിര­വധി മാധ്യ­മ­ങ്ങള്‍ വാര്‍ത്ത­ക­ളും, ചര­മ­ങ്ങള്‍ പോലും പ്രസി­ദ്ധീ­ക­രി­ക്കാന്‍ പ്രതി­ഫലം ആഗ്ര­ഹി­ക്കു­മ്പോള്‍ ജോയി­ച്ചന്‍ പുതു­ക്കുളം എന്ന സമര്‍പ്പി­തനും കഠി­നാ­ധ്വാ­നി­യു­മായ പ്രവാസി ജേര്‍ണ­ലി­സ്റ്റിന് പല­പ്പോഴും "നന്ദി' എന്നൊരു വാക്കു­പോലും ലഭി­ക്കാ­റില്ല എന്ന­താണ് വസ്തു­ത. എന്നാല്‍ ഒറ്റ­പ്പെട്ട ചില വ്യക്തി­കളും, പ്രസ്ഥാ­ന­ങ്ങളും നല്‍കുന്ന കരു­ത­ലു­ക­ളും, അംഗീ­കാ­ര­വും, അവാര്‍ഡു­കളും അദ്ദേ­ഹത്തെ സന്തോ­ഷി­പ്പി­ക്കു­ക­യും, വിന­യാ­ന്വി­ത­നാ­ക്കു­കയും മാത്ര­മാണ് ചെയ്തി­ട്ടു­ള്ള­ത്.

എഴു­പതു വയസ്സു പൂര്‍ത്തി­യാ­ക്കുന്ന ജോയി­ച്ചന്‍ പുതു­ക്കുളം എന്ന നിസ്വാര്‍ത്ഥനും കര്‍മ്മ­നി­ര­ത­നു­മായ പത്ര­പ്ര­വര്‍ത്ത­കന് ഹൃദയം നിറഞ്ഞ ആശം­സ­കള്‍.
മാധ്യമ പ്രവര്‍ത്ത­കന്‍ ജോയി­ച്ചന്‍ പുതു­ക്കു­ള­ത്തിന്റെ സപ്തതി വര്‍ണ്ണാ­ഭ­മായി ആഘോഷിച്ചുമാധ്യമ പ്രവര്‍ത്ത­കന്‍ ജോയി­ച്ചന്‍ പുതു­ക്കു­ള­ത്തിന്റെ സപ്തതി വര്‍ണ്ണാ­ഭ­മായി ആഘോഷിച്ചുമാധ്യമ പ്രവര്‍ത്ത­കന്‍ ജോയി­ച്ചന്‍ പുതു­ക്കു­ള­ത്തിന്റെ സപ്തതി വര്‍ണ്ണാ­ഭ­മായി ആഘോഷിച്ചുമാധ്യമ പ്രവര്‍ത്ത­കന്‍ ജോയി­ച്ചന്‍ പുതു­ക്കു­ള­ത്തിന്റെ സപ്തതി വര്‍ണ്ണാ­ഭ­മായി ആഘോഷിച്ചുമാധ്യമ പ്രവര്‍ത്ത­കന്‍ ജോയി­ച്ചന്‍ പുതു­ക്കു­ള­ത്തിന്റെ സപ്തതി വര്‍ണ്ണാ­ഭ­മായി ആഘോഷിച്ചുമാധ്യമ പ്രവര്‍ത്ത­കന്‍ ജോയി­ച്ചന്‍ പുതു­ക്കു­ള­ത്തിന്റെ സപ്തതി വര്‍ണ്ണാ­ഭ­മായി ആഘോഷിച്ചുമാധ്യമ പ്രവര്‍ത്ത­കന്‍ ജോയി­ച്ചന്‍ പുതു­ക്കു­ള­ത്തിന്റെ സപ്തതി വര്‍ണ്ണാ­ഭ­മായി ആഘോഷിച്ചുമാധ്യമ പ്രവര്‍ത്ത­കന്‍ ജോയി­ച്ചന്‍ പുതു­ക്കു­ള­ത്തിന്റെ സപ്തതി വര്‍ണ്ണാ­ഭ­മായി ആഘോഷിച്ചുമാധ്യമ പ്രവര്‍ത്ത­കന്‍ ജോയി­ച്ചന്‍ പുതു­ക്കു­ള­ത്തിന്റെ സപ്തതി വര്‍ണ്ണാ­ഭ­മായി ആഘോഷിച്ചു
Join WhatsApp News
Reality Observer 2016-01-08 22:48:59
Congratulations to our Joychen Puthukulam.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക