Image

മഞ്ഞിലാസ് ഫിലിംസ് ഉടമ എം.ഒ ജോസഫ് അന്തരിച്ചു

Published on 08 January, 2016
മഞ്ഞിലാസ് ഫിലിംസ് ഉടമ എം.ഒ ജോസഫ്  അന്തരിച്ചു

ചെന്നൈ:   മഞ്ഞിലാസ് ഫിലിംസ് ഉടമ എം.ഒ ജോസഫ് (80) അന്തരിച്ചു.  

1967 ല്‍ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ നവയുഗ പിക്‌ചേഴ്‌സ് എന്ന കമ്പനി സ്ഥാപിച്ചാണ് എം.ഒ ജോസഫ് ചലച്ചിത്ര നിര്‍മാണ രംഗത്തിറങ്ങിയത്. പ്രേംനസീര്‍ നായകനായ നാടന്‍ പെണ്ണാണ് ആദ്യ ചിത്രം. 1968 ല്‍ തോക്കുകള്‍ കഥ പറയുന്നു എന്ന ചിത്രവും നിര്‍മിച്ചു. 

പിന്നീടാണ് മഞ്ഞിലാസ് ഫിലിംസ് എന്ന സ്വന്തം സ്ഥാപനം ആരംഭിച്ചത്. യക്ഷിയാണ് മഞ്ഞിലാസിന്റെ ആദ്യ ചിത്രം.  1985 ല്‍ പുറത്തിറങ്ങിയ പാറ അവസാന ചിത്രം. 

കുഞ്ഞമ്മയാണ് ഭാര്യ. മക്കള്‍:  ജോസി, മാത്യു, ബീന (ഡല്‍ഹി), (റൂബി മസ്‌ക്കറ്റ്),അനു (മുംബൈ) 

നാടന്‍ പെണ്ണ് (1967), തോക്കുകള്‍ കഥപറയുന്നു (1968),യക്ഷി (1968), അടിമകള്‍ (1969), കടല്‍പ്പാലം (1969), വാഴ്‌വേ മായം (1970), അരനാഴിക നേരം (1970), അനുഭവങ്ങള്‍ പാളിച്ചകള്‍ (1971), ദേവി (1972), പുനര്‍ജന്മം (1972), ചുക്ക് (1973), ചട്ടക്കാരി (1974), ചുവന്ന സന്ധ്യകള്‍ (1975), പൊന്നി (1976), ഗുരുവായൂര്‍ കേശവന്‍ (1977), കലിയുഗം (1973), മക്കള്‍ (1975), ലിസ്സി (1976), അഗ്നിനക്ഷത്രം (1977), ഞാന്‍ ഞാന്‍ മാത്രം (1978), അണിയറ (1978), ഏഴുനിറങ്ങള്‍ (1979), ഇവര്‍ (1980),പറങ്കിമല (1981), ഒടുക്കം തുടക്കം (1982), ഈണം (1983), പാറ (1985).

മഞ്ഞിലാസ് ഫിലിംസ് ഉടമ എം.ഒ ജോസഫ്  അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക