Image

താരങ്ങളുടെ സുരക്ഷ വെട്ടിച്ചിരുക്കിയിട്ടില്ലെന്ന് ട്വിറ്ററിലൂടെ മുംബൈ പോലീസ്

Published on 08 January, 2016
താരങ്ങളുടെ  സുരക്ഷ വെട്ടിച്ചിരുക്കിയിട്ടില്ലെന്ന് ട്വിറ്ററിലൂടെ മുംബൈ പോലീസ്

മുംബൈ:  ആമിര്‍ഖാന്റേയും ഷാരൂഖ് ഖാന്റേയും  സുരക്ഷ വെട്ടിച്ചിരുക്കിയിട്ടില്ലെന്ന് ട്വിറ്ററിലൂടെ മുംബൈ പോലീസ്. 40 ഓളം ബോളിവുഡ് താരങ്ങളുടെ സുരക്ഷ വെട്ടിച്ചുരുക്കിയതായി വാര്‍ത്ത പ്രചരിച്ചിരുന്നു. 

അസഹിഷ്ണുത വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയ്ക്കു ശേഷം വര്‍ധിപ്പിച്ച ആമീര്‍ ഖാന്റെയും, ഷാരൂഖ് ഖാന്റെയും സുരക്ഷ പിന്‍് വലിച്ചതായായിരുന്നു റിപ്പോര്‍ട്ട്.  

നിര്‍മ്മാതാക്കളായ വിധു വിനോദ് ചോപ്ര, സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി, ഫറാ ഖാന്‍, നിര്‍മ്മാതാക്കളായ അലി, കരിം മൊറാനി എന്നിവരുള്‍പ്പെടെ 25 താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പൂര്‍ണമായും എടുത്തുമാറ്റിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക