Image

സിനിമ ഹറാമല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍

Published on 08 January, 2016
സിനിമ ഹറാമല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: സിനിമ ഹറാമല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഫേസ്ബുക്കിലൂടെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.

പര്‍ദ അറേബ്യന്‍ വസ്ത്രധാരണ രീതിയാണ്. കേരളത്തിലെ മുസ്ലിംകള്‍ ഗള്‍ഫ് സ്വാധീനം കാരണം അറബ്‌വത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വസ്ത്രധാരണത്തില്‍ മാത്രമല്ല, ഭക്ഷണ രീതിയിലും ആ സ്വാധീനം പ്രകടമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ സൂചിപ്പിക്കുന്നു്.

ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന നമ്മള്‍ സ്വാഭാവികമായും അയല്‍ക്കാരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടി വരും. കഴിഞ്ഞ ദിവസം വേങ്ങര തളിക്ഷേത്രത്തില്‍ പോയി താന്‍ ഭക്ഷണം കഴിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പച്ചക്കുതിരക്ക് അനുവദിച്ച അഭിമുഖത്തെ തുടര്‍ന്ന് ചില പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇനി സിനിമ ഹറാമല്ല എന്ന രീതിയില്‍ ഞാന്‍ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണ്.

മതത്തിന്റെ ചട്ടക്കൂടിന് അപ്പുറത്തേക്ക് ഒരു അഭിപ്രായവും ഞാന്‍ രേഖപ്പെടുത്തിയിട്ടില്ല. വിജ്ഞാന പ്രദമായ ചില ഡോക്യുമെന്ററീസ് സമൂഹത്തില്‍ നന്നായി സ്വാധീനം ഉറപ്പിക്കുന്നുണ്ടെന്നും അത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണെന്നുമുള്ള രീതിയിലാണ് അക്കാര്യം പറഞ്ഞത്.

നല്ല സന്ദേശങ്ങള്‍ കൈമാറുന്ന അനവധി ഡോക്യുമെന്ററിസ് ഉണ്ട്. ഉമര്‍ (റ) വിനെ ക്കുറിച്ച് ഇറങ്ങിയ ഡോക്യുമെന്ററി ഈ ഗണത്തില്‍ പെടും. ഇത്തരം സിനിമകളിലൂടെ അവരുടെ ജീവിതത്തെക്കുറിച്ച് ഒന്നും അറിയാത്തവര്‍ക്ക് പോലും വലിയ സന്ദേശം നല്‍കാനായി എന്ന രീതിയിലായിരുന്നു അഭിമുഖത്തിലെ തന്റെ പരാമര്‍ശങ്ങള്‍.

വളരെ സുവ്യക്തമായ പരാമര്‍ശങ്ങളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് മത മൂല്യങ്ങള്‍ക്കെതിരെ വാളോങ്ങാനായി ഇത് അസ്ഥാനത്ത് ഉപയോഗിക്കുന്നത് ഏറെ ഖേദകരമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക