Image

മാഞ്ചസ്റ്റര്‍ നൈറ്റ്‌ വിജില്‍ ജനുവരി 20ന്‌

സാബു ചുണ്ടക്കാട്ടില്‍ Published on 21 January, 2012
മാഞ്ചസ്റ്റര്‍ നൈറ്റ്‌ വിജില്‍ ജനുവരി 20ന്‌
മാഞ്ചസ്റ്റര്‍: ജീസസ്‌ യൂത്ത്‌ മാഞ്ചസ്റ്റര്‍ ടീമിന്റെ നേതൃത്വത്തില്‍ നടത്തുന്ന മാഞ്ചസ്റ്റര്‍ നൈറ്റ്‌ വിജില്‍ ഇന്ന്‌ നടക്കും. മാഞ്ചസ്റ്റര്‍ ലോംഗ്‌സൈറ്റിലെ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ രാത്രി 9.30 മുതല്‍ ശനി പുലര്‍ച്ചെ 4.30 വരെയാണ്‌ ശുശ്രൂഷകള്‍.

ഫാ. സോണി കാരിവേലിക്കല്‍, ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ബ്രദര്‍ അപ്പച്ചന്‍കുട്ടി തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കും. ദിവ്യബലി, ആരാധന, ജപമാല, സ്‌തുതിപ്പുകള്‍, പ്രഭാഷണങ്ങള്‍, കുമ്പസാരം തുടങ്ങിയവ നൈറ്റ്‌ വിജിലിന്റെ ഭാഗമായി നടക്കും. ശുശ്രൂഷകളില്‍ പങ്കെടുത്ത്‌ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
മാഞ്ചസ്റ്റര്‍ നൈറ്റ്‌ വിജില്‍ ജനുവരി 20ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക