Image

ഫീനിക്‌സ് ഹോളി­ഫാ­മിലി ദേവാ­ല­യ­ത്തില്‍ "പിണ്ടി­കുത്തി' തിരു­നാള്‍ ആച­രിച്ചു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 07 January, 2016
ഫീനിക്‌സ് ഹോളി­ഫാ­മിലി ദേവാ­ല­യ­ത്തില്‍ "പിണ്ടി­കുത്തി' തിരു­നാള്‍ ആച­രിച്ചു
ഫീനിക്‌സ്: കേര­ള­ത്തിലെ നസ്രാണി ക്രൈസ്ത­വ­രുടെ പര­മ്പ­രാ­ഗത ഭക്താ­നു­ഷ്ഠാ­ന­മായ "പിണ്ടി­കുത്തി' തിരു­നാള്‍ ഫീനിക്‌സ് തിരു­കു­ടുംബ ദേവാ­ല­യ­ത്തില്‍ ഈവര്‍ഷവും ഏറെ ഭക്ത്യാ­ദ­ര­പൂര്‍വ്വം കൊണ്ടാ­ടി. ഈശോ മിശിഹ സ്‌നാപഹ യോഹ­ന്നാ­നില്‍ നിന്നും അനു­താ­പ­ത്തിന്റെ മാമ്മോ­ദീസ സ്വീക­രിച്ച ദഹനാ തിരു­നാ­ളി­നോ­ട­നു­ബ­ന്ധി­ച്ചാണ് പര­മ്പ­രാ­ഗ­ത­മായി കേര­ള­ത്തിലെ സീറോ മല­ബാര്‍ വിശ്വാ­സി­കള്‍ ഈ തിരു­നാള്‍ ആഘോ­ഷി­ക്കു­ക. ചില­യി­ട­ങ്ങ­ളില്‍ ഈ തിരു­നാ­ളാ­ഘോഷം രാക്കുളി എന്നും അറി­യ­പ്പെ­ടു­ന്നു.

കുത്തി­നിര്‍ത്തിയ വാഴ­പ്പി­ണ്ടി­യില്‍ ദീപം തെളി­യിച്ച് വികാരി ഫാ. ജോര്‍ജ് എട്ടു­പ­റ­യില്‍ തിരു­നാള്‍ തിരു­കര്‍മ്മ­ങ്ങള്‍ക്ക് തുട­ക്ക­മി­ട്ടു. ദീപ­ങ്ങ­ളുടെ തി­രു­നാ­ളാണ് പിണ്ടി­കുത്തി തിരു­നാള്‍. ലോക­ത്തിന്റെ പ്രകാ­ശ­മാ­യി­ത്തീര്‍ന്ന ക്രിസ്തു­വിനെ ഹൃദ­യ­ത്തില്‍ സ്വീക­രി­ക്കാ­നുള്ള അവ­സ­ര­മാണ് പിണ്ടി­കുത്തി തിരു­നാ­ളെന്ന് വികാരി ഫാ. ജോര്‍ജ് എട്ടു­പ­റ­യില്‍ വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേ­ശ­ത്തില്‍ സൂചി­പ്പി­ച്ചു.

ആഘോ­ഷ­മായ വിശുദ്ധ കുര്‍ബാ­നയ്ക്കും മറ്റ് തിരു­കര്‍മ്മ­ങ്ങള്‍ക്കും വികാരി ഫാ ജോര്‍ജ് എട്ടു­പ­റ­യില്‍ ­കാര്‍മി­കത്വം വഹി­ച്ചു. ട്രസ്റ്റി­മാ­രായ ജയ്‌സണ്‍ വര്‍ഗീ­സ്, പ്രസാദ് ഫിലി­പ്പ്, മനോജ് ജോണ്‍ എന്നി­വര്‍ പരി­പാ­ടി­കള്‍ ഏകോ­പി­പ്പി­ക്കു­ന്ന­തിന് നേതൃത്വം നല്‍കി. മാത്യു ജോസ് അറി­യി­ച്ച­താ­ണി­ത്.
ഫീനിക്‌സ് ഹോളി­ഫാ­മിലി ദേവാ­ല­യ­ത്തില്‍ "പിണ്ടി­കുത്തി' തിരു­നാള്‍ ആച­രിച്ചുഫീനിക്‌സ് ഹോളി­ഫാ­മിലി ദേവാ­ല­യ­ത്തില്‍ "പിണ്ടി­കുത്തി' തിരു­നാള്‍ ആച­രിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക