Image

അഗാപ്പെ സമരിറ്റന്‍ അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്യും

Published on 21 January, 2012
അഗാപ്പെ സമരിറ്റന്‍ അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്യും
കോട്ടയം: ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട്, സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവകകളുടെ സാമൂഹ്യസേവന വിഭാഗമായ അഗാപ്പെ മൂവ്‌മെന്റ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (കെ.എസ്.എസ്.എസ്.) മുഖേന ഇന്ത്യയിലെ ഏറ്റവും മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള സമരിറ്റന്‍ അവാര്‍ഡ് നല്‍കുന്നു. അഗാപ്പെ മൂവ്‌മെന്റിന്റെ ആദ്യത്തെ സമരിറ്റന്‍ അവാര്‍ഡ് ജനുവരി 29 ന് ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് നല്‍കുമെന്ന് ക്‌നാനായ കാത്തലിക് റീജിയണ്‍ ഡയറക്ടര്‍ മോണ്‍. എബ്രഹാം മുത്തോലത്ത് അറിയിച്ചു. ഓരോ വര്‍ഷവും ഇന്ത്യയിലെ ഏറ്റവും മികച്ച സാമൂഹിക പ്രവര്‍ത്തകന് നല്‍കുന്ന ഈ സമരിറ്റന്‍ അവാര്‍ഡ് പ്രശസ്തി ഫലകവും 50,000 രൂപയും അടങ്ങുന്നതാണ്.

അവാര്‍ഡിന് അര്‍ഹരായവരെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള അവസരം പൊതുജനങ്ങള്‍ക്ക് നല്‍കുന്നതോടൊപ്പം പ്രശസ്തരായ മൂന്നുപേരടങ്ങുന്ന ജഡ്ജിംഗ് കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കുക. ജനുവരി 29 -ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ചൈതന്യയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മിയാവ് ബിഷപ്പ് മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍ എന്നിവരും പങ്കെടുക്കുന്നതാണ്.
 
ഇന്ത്യയിലെ തന്നെ പ്രസ്റ്റീജിയസായ അവാര്‍ഡായി മാറത്തക്ക രീതിയിലായണ് സമരിറ്റന്‍ അവാര്‍ഡ് ക്രമപ്പെടുത്തിയിരിക്കുന്നതെന്ന് മോണ്‍. എബ്രഹാം മുത്തലോത്ത് അറിയിച്ചു.

റിപ്പോര്‍ട്ട് : ജോര്‍ജ് തോട്ടപ്പുറം
അഗാപ്പെ സമരിറ്റന്‍ അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്യും
ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്
അഗാപ്പെ സമരിറ്റന്‍ അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്യും
മോണ്‍. എബ്രഹാം മുത്തോലത്ത്
അഗാപ്പെ സമരിറ്റന്‍ അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്യും
മന്ത്രി കെ.എം. മാണി
അഗാപ്പെ സമരിറ്റന്‍ അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്യും
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
അഗാപ്പെ സമരിറ്റന്‍ അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്യും
ബിഷപ്പ് മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍
അഗാപ്പെ സമരിറ്റന്‍ അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്യും
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക